Ask LUCA യെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ

നമുക്ക് ചുറ്റും നിരവധി പ്രതിഭാസങ്ങളുണ്ട്. അവ എങ്ങനെ പ്രവർത്തിക്കുന്നു, പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന് തിരിച്ചറിയലാണ് ശാസ്ത്ര വിജ്ഞാനം. അതിന് പകരം എന്ത് എന്ന ചോദ്യത്തിന്റെ ഓർമ്മ പരീക്ഷകളാണ് എവിടെയും. വ്യത്യസ്തമായ ഒരു ചോദ്യോത്തര പദ്ധതി കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഓൺലൈൻ പോർട്ടലായ ലൂക്കയുടെ നേതൃത്വത്തിൽ ആരംഭിക്കയാണ്. ചുറ്റുപാടും കാണുന്ന എന്തിനെ കുറിച്ചും അത് എന്തുകൊണ്ടാണ് അങ്ങിനെയായത് അല്ലെങ്കിൽ എങ്ങിനെയാണ് പ്രവർത്തിക്കുന്നത് എന്ന് നിങ്ങൾ വിസ്മയം കൊണ്ടിരിക്കുമല്ലോ. അത്തരം ചോദ്യങ്ങൾ ലൂക്കയിലേക്ക് പങ്കുവെയ്ക്കൂ. അവയുടെ ഉത്തരം തേടാൻ ലൂക്കയുടെ വിദഗ്ധ ടീം സഹായിക്കും. ചില ചോദ്യങ്ങൾക്ക് വായനക്കാർക്കും ഉത്തരം നല്കാൻ കഴിയും.


1. Ask Luca യിൽ എന്തെല്ലാമുണ്ട് ?


ചോദ്യം ചോദിക്കാനും ഉത്തരങ്ങൾ തേടാനുമുള്ള ഓപ്പൺ ആക്‌സസ് ശേഖരമാണ് Ask Luca. ചോദ്യം ചോദിക്കാനുള്ള ശേഷിയും വിമർശനാത്മകബോധത്തോടെയുള്ള പഠനവും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് Ask Luca രൂപകൽപ്പന ചെയ്തിരിക്കുന്നത്.  കുട്ടികൾക്കും മുതിർന്നവർക്കും ചോദ്യം ചോദിക്കാം. ഉത്തരം തേടാൻ ശാസ്ത്രീയമായ അന്വേഷണരീതി അവലംബിക്കുക എന്നതാണ് പ്രധാനം. അതുകൊണ്ടുതന്നെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം കൊടുക്കുക എന്നതിനപ്പുറം ഉത്തരം തേടുന്നതിനുള്ള ശാസ്ത്രത്തിന്റെ രീതി പരിചയപ്പെടുത്തുക എന്നതിനാണ് Ask Luca പ്രാധാന്യം കൊടുക്കുന്നത്.
ചോദ്യങ്ങൾക്ക് നിലവിലെ നമ്മുടെ ഏറ്റവും പുതിയ അറിവിന്റെ അടിസ്ഥാനത്തിൽ ഉത്തരം തേടുന്നതോടൊപ്പം തുറന്ന ചർച്ചകൾക്കും വിശകലനങ്ങൾക്കും സാധ്യതയുള്ള ചോദ്യങ്ങളും സ്വാഗതം ചെയ്യുന്നു.



2. ഞാനൊരു വിദ്യാർത്ഥിയാണ്. എനിക്ക് Ask luca യെ പ്രയോജനപ്പെടുത്താൻ കഴിയുമോ? 

തീര്‍ച്ചയായും.കൂടുതല്‍ അറിയാനും അന്വേഷിക്കാനും താല്പര്യമുള്ള ആര്‍ക്കും Ask Luca പ്രയോജനപ്പെടുത്താം. പാഠ്യവിഷയം മാത്രമല്ല, മറ്റുള്ളവയും.


3. Ask luca യിൽ ഞാനൊരു ചോദ്യം ചോദിച്ചു.. എനിക്കെപ്പോഴാണ് ഉത്തരം കിട്ടുക ?

സാധാരണഗതിയില്‍ രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ നല്കാന്‍ കഴിയും. എന്നാല്‍ കൂടുതല്‍ അന്വേഷണം ആവശ്യമായ ചോദ്യങ്ങളെങ്കില്‍ അതിനനുസരിച്ച കാലതാമസം സംഭവിക്കാം.


4. ആരാണ് ഇതിനെല്ലാം ഉത്തരം നൽകുന്നത് ? ഏതു ചോദ്യത്തിനും ഉത്തരം ലഭിക്കുമോ ?

ചോദ്യങ്ങൾക്ക് ബന്ധപ്പെട്ട വിഷയത്തിൽ അറിവും അവഗാഹവുമുള്ള വിദഗ്ധരിൽ നിന്ന് ഉത്തരങ്ങൾ ലഭ്യമാക്കും. കേരളത്തിനകത്തും പുറത്തുമുള്ള ശാസ്ത്രജ്ഞർ,  അദ്ധ്യാപകർ, ഗവേഷകർ, എഴുത്തുകാർ തുടങ്ങി ധാരാളം പേരുടെ സേവനം നമുക്കു ലഭിക്കുന്നുണ്ട്. ഈ ഉത്തരങ്ങൾ ഒരു വിദഗ്ധ സമിതി  പരിശോധിച്ചശേഷം ലൂക്കയിൽ പ്രസിദ്ധീകരിക്കും. ചില ചോദ്യങ്ങൾക്ക് ഉത്തരം ലഭ്യമാക്കാൻ സമയം കൂടുതലെടുത്തക്കാം. അങ്ങനെയെങ്കിൽ  ഇക്കാര്യം ചോദ്യകർത്താക്കളെ അറിയിക്കും.

ലഭ്യമായതിൽ ഏറ്റവും ശാസ്ത്രീയവും വസ്തുനിഷ്ഠവുമായ ഉത്തരങ്ങൾ ലഭ്യമാക്കാനാണ് 'ലൂക്ക' ശ്രമിക്കുന്നതു്. ഈ ഒരു രീതിക്ക് വഴങ്ങാത്തതോ ശാസ്ത്രിയവും ആധികാരികവുമായ വിവരങ്ങൾ ഇതുവരെ ലഭ്യമാകാത്തതോ ആയ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കണമെന്നില്ല.  എങ്കിലും ഓരോ ചോദ്യവും പുതിയ അന്വേഷണങ്ങൾക്കും കണ്ടെത്തലുകൾക്കും വഴി വെച്ചേക്കാമെന്നതു കൊണ്ട്  അത്തരം ചോദ്യങ്ങൾക്കും പ്രസക്തിയുണ്ട്.



5. എനിക്ക് ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ആഗ്രഹമുണ്ട്. ഞാനെന്തുചെയ്യണം ? Ask luca Writers ഗ്രൂപ്പിൽ അംഗമാകാൻ എന്തുചെയ്യണം. ?

ഉത്തരങ്ങള്‍ Ask Lucaയുടെ ഇമെയിലിലേക്ക് ([email protected]) അയച്ചുതന്നാല്‍ മതിയാകും. എഡിറ്റോറിയല്‍ഗ്രൂപ്പ് പരിശോധിച്ച് ശരിയായ മറുപടിയെങ്കില്‍ പേര് സഹിതം ലൂക്കയില്‍ നല്കും.


6. ഞാനൊരു രക്ഷിതാവാണ്. എനിക്കെങ്ങനെ പ്രയോജനപ്പെടുത്താനാവും ?

കുട്ടികളെ ചോദിക്കാനും മറ്റുള്ള ചോദ്യോത്തരങ്ങള്‍  ശ്രദ്ധിക്കാനും പ്രേരിപ്പിക്കയാണ് വേണ്ടത്. ഒപ്പം നിങ്ങള്‍ക്കും ചോദിക്കാം.


7. ഞാനൊരു ടീച്ചറാണ്. എനിക്കെങ്ങനെ Ask luca യുമായി സഹകരിക്കാനാകും

ചോദ്യങ്ങള്‍ ചോദിച്ചും ഉത്തരങ്ങള്‍ നല്കിയും തിരുത്തലുകള്‍, കൂട്ടിച്ചേര്‍ക്കലുകള്‍ ഉല്‍പ്പെടുത്തിയും സഹകരിക്കാം.


8. ഞാനൊരു ഗവേഷകയാണ് . എനിക്കെങ്ങനെ സഹകരിക്കാനാകും 

ഉത്തരം നല്കുന്നതോടൊപ്പം ആ വിഷയത്തിലെ പുതിയ വിജ്ഞാന മേഖലകള്‍ പരിചയപ്പെടുത്താന്‍ നിങ്ങള്‍ക്കാകും. ഉത്തരമായോ ലൂക്കയില്‍ പ്രസിദ്ധീകരിക്കാവുന്ന പ്രത്യേക ലേഖനമായോ.


9. ഇതിൽ ഒരു തെറ്റു കണ്ടെത്തിയാൽ അതെങ്ങനെ റിപ്പോർട്ടു ചെയ്യാം?

തെറ്റുകള്‍ ചൂണ്ടി ശരിയുത്തരം മെയിലിലേക്ക് അയച്ചുതരിക. ചൂണ്ടികാട്ടിയ കാര്യം ശരിയെങ്കില്‍ നിങ്ങളെ പരാമര്‍ശിച്ച് അത് തിരുത്തപ്പെടും. (വൈകാതെ ഇതിനുള്ള പ്രത്യേക സംവിധാനം Ask.Luca പേജിൽ തന്നെ ഒരുക്കുന്നതാണ്.)


10. ഇതിൽ എഴുതുന്നവർക്ക് പ്രതിഫലം കൊടുക്കുന്നുണ്ടോ?

ഇല്ല


12. ഇതിലെ ഉത്തരങ്ങളുടെ പകർപ്പവകാശം ആർക്കാണ്?

Creative Commons Attribution Share Alike 4.0 International License പ്രകാരം Ask.Luca യിലെ ചോദ്യോത്തരങ്ങൾ ആർക്കും കടപ്പാടോടുകൂടി പുനപ്രസിദ്ധീകരിക്കാവുന്നതാണ്.


13. ഇതിലേക്ക് ചോദ്യങ്ങൾ എങ്ങനെ അയക്കാം? 

https://ask.luca.co.in/ask ഈ ലിങ്കിൽ കയറി ചോദ്യങ്ങൾ ചോദിക്കാം.


14. ആരാണ് Ask.Luca സംഘാടകർ ?

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഓൺലൈൻ സയൻസ് പോർട്ടലായ ലൂക്കയാണ് Ask.Luca യുടെ സംഘാടകർ

എഡിറ്റോറിയൽ ബോർഡ് : ഡോ.എൻ.ഷാജി, ടി.കെ.ദേവരാജൻ, ഡോ. കെ പി അരവിന്ദന്‍, പ്രൊഫ. കെ. പാപ്പൂട്ടി, വിജയകുമാര്‍ ബ്ലാത്തൂര്‍, ഡോ. നതാഷ ജെറി, ഡോ.ഡാലി ഡേവിസ് , ഡോ.ബി.ഇക്ബാൽ  ഡോ. സംഗീത ചേനംപുല്ലി , സുനിൽ ദേവ് , എൻ.സാനു , അരുൺ രവി, സി.എം. മുരളീധരൻ , രാജേഷ് പരമേശ്വരൻ  , പി.എസ്.രാജശേഖരൻ സുമ വിഷ്ണുദാസ് , കെ.വി.എസ്. കർത്താ, റിസ്വാൻ