അന്തരീക്ഷത്തെയെന്ന പോലെ കടലിലെനെയും പല തട്ടുകളായി നിർവചിച്ചിട്ടുണ്ട്. ഇവ epipelagic, mesopelagic, bathypelagic, abyssopelagic, hadopelagic എന്നു പേരു കളിൽ അറിയപ്പെടുന്നു. ഉപരിതലം മുതൽ 200 മീറ്റർ വരെ താഴ്ചയുള്ള ഭാഗമാണ് epipelagic. സൂര്യ പ്രകാശം ഉപയോഗിച്ചുള്ള പ്രകാശ സംശ്ലേഷണം സാദ്ധ്യമാകുന്ന ഇടം എന്നതാണ് ഈ സ്ഥലത്തിന്റെ പ്രത്യേകത. സമുദ്രത്തിലെ പ്രാഥമിക ജൈവ ഉത്പാദന പ്രക്രിയ ഏതാണ്ട് മുഴുവനായും നടക്കുന്നത് ഇവിടെയാണ്. കടലിലെ സസ്യങ്ങളുടെയും ജന്തുക്കളുടെയും വലിയൊരു ഭാഗം ഇവിടെ വസിക്കുന്നു. വെളിച്ചത്തിന്റെ ഇടം എന്നും ഇത് അറിയപ്പെടുന്നു.
200 മീറ്റർ മുതൽ 1000 മീറ്റർ (1 കിലോ മീറ്റർ) വരെ താഴ്ചയുള്ള mesopelagic ഭാഗത്ത് മങ്ങിയ വെളിച്ചം (twilight) മാത്രമാണ് ലഭിക്കുക. ഇവിടെ പ്രധാനമായുള്ള ജീവികൾ ബാക്ടീരിയകളാണ്. കണവ/കൂന്തൽ, കൊമ്പൻ സ്രാവ് തുടങ്ങിയ ജീവികളും ഉണ്ട്. ഇവിടെയുള്ള ചിലയിനം ജീവികൾരാത്രി മുകളിലെത്തി ഭക്ഷണം അകത്താക്കും. സ്വയം പ്രകാശം ഉത്പാദിപ്പിക്കുന്ന ചില ജീവികളും (bioluniescent) ഇവിടെ വസിക്കുന്നു.
ഒരു കിലോമീറ്റർ മുതൽ നാലു കിലോമീറ്റർ താഴ്ച വരെയുള്ള bathypelagic ഭാഗം കൂരിരുട്ടിന്റെ സ്ഥലമാണ്. ഇവിടെ സസ്യങ്ങൾക്ക് നിലനില്പില്ല. മുകളിൽ ജീവിക്കുന്നവയുടെ അവശിഷ്ടങ്ങൾ തിന്നു ജീവിക്കുന്നവയെ കൂടാതെ ഇവയെ ഭക്ഷണമാക്കുന്ന മറ്റു ചില ജീവികളും മാത്രമാണ് ഇവിടെയുള്ളത്.
സമുദ്രത്തിൽ 4 കിലോ മീറ്റർമുതൽ അടിത്തട്ടു വരെയുള്ളത് abyssopelagic ഭാഗം. ഇവിടെ വെളിച്ചം ഒട്ടുമില്ല എന്നതിനു പുറമേ അതിശൈത്യവും തീവ്ര മർദ്ദവും ഉണ്ട്. ഇവിടെ ജീവികൾ അത്യപൂർവ്വ മാണ്. കണ്ണില്ലാത്ത ചില ഇന്ത്യ വിഭാഗങ്ങളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. സമുദ്രത്തിലെ അടിയിലെ ഗർത്തങ്ങളുള്ള ഭാഗമാണ് hadopelagic പ്രദേശം.