ആഴ്ചകൾ എങ്ങനെ ഉണ്ടായി? ഇന്നു oct. 10 ശനി ആണെന്ന് എങ്ങനെ ഉറപ്പിക്കാം

ആദ്യത്തെ ദിവസം അത് ഏതായിരുന്നു..


-- Sidharth M


Answer

7 ദിവസം അടങ്ങിയ ആഴ്ച എന്ന സങ്കല്പം ബാബിലോണിയയിൽ ഏകദേശം 2700 വർഷം മുമ്പ് പ്രചാരത്തിൽ വന്നുവെന്നു കരുതുന്നു. അക്കാലത്ത് സൂര്യനേയും ചന്രനേയും ഗ്രഹങ്ങളായാണ് കരുതിയിരുന്നത്. ഭൂമിയാണ് പ്രപഞ്ചകേന്ദ്രം എന്നായിരുന്നു പൊതുധാരണ. സൂര്യൻ, ചന്ദ്രൻ എന്നിവക്കു പുറമേ ബുധൻ, ശുക്രൻ ( വെള്ളി), ചൊവ്വ, വ്യാഴം, ശനി എന്നിവയും ചേർന്ന് 7 ഗ്രഹങ്ങൾ ഭൂമിയെ ചുറ്റുന്നു വെന്നാണ് കരുതിയിരുന്നത്. അങ്ങനെയാണ് 7 ദിവസം ചേർന്ന ആഴ്ച എന്ന സങ്കല്പം ഉണ്ടായത്. അതു പിന്നീട് ലോകമെമ്പാടും അംഗീകരിക്കപ്പെടുകയായിരുന്നു.  യുറാനസ്, നെപ്ട്യൂൺ എന്നീ ഗ്രഹങ്ങളെക്കുറിച്ച് അന്ന് അറിയില്ലായിരുന്നു. അവ പിന്നീട് ദൂരദർശിനികൾ ഉപയോഗിച്ചാണ് കണ്ടെത്തിയത്. 

നമ്മൾ ഇപ്പോൾ പൊതുവേ  ഉപയോഗിക്കുന്നത് 1582-ൽ അന്നത്തെ പോപ്പ് ഗ്രിഗറി പതിമൂന്നാമൻ അവതരിപ്പിച്ച കലണ്ടറാണ്. ആ ഗ്രിഗോറിയൻ കലണ്ടർ അനുസരിച്ച് 2020 ഒക്ടോബർ 10 ശനിയാണ്. അതിനു ശനി ഗ്രഹത്തിന്റെ യഥാർത്ഥ സ്ഥാനവുമായി ബന്ധമൊന്നുമില്ല. ചില പഴയ  വിശ്വാസങ്ങളുമായി ബന്ധപ്പെട്ടു തുടങ്ങിയ രീതികൾ നമ്മൾ പിന്തുടരുകയാണ്. ആഴ്ചയിലെ ആദ്യ ദിവസം ഞായർ എന്നെടുക്കുന്നതും ഗ്രിഗോറിയൻ കലണ്ടറിലെ ഒരു പരമ്പരാഗത രീതിയാണ്. ആഴ്ചയിൽ 8 ദിവസങ്ങളുള്ള ഒരു കലണ്ടർ മ്യാൻമറിൽ നിലവിലുണ്ട്. ചോദ്യം ആർക്കും ചോദിക്കാം.

ചോദ്യം ചോദിക്കൂ ചോദ്യങ്ങൾ കാണുക