മനുഷ്യർക്ക് കടലിന്റെ എത്ര ആഴംവരെ പോകാനായിട്ടുണ്ട്?


deep-sea

Category: സമുദ്രശാസ്ത്രം

Subject: Science

12-Jan-2021

423

ഉത്തരം

കടലിൽ ഏറ്റവും ആഴമുള്ള തായി അറിയപ്പെടുന്നസ്ഥലം ശാന്ത സമുദ്രത്തിലെ ചലഞ്ചർ ഡീപ് (Challenger deep). ഏകദേശം 11 കിലോ മീറ്റർ (10930 മീറ്റർ) ആണ് അതിന്റെ ആഴം.  അവിടെയും മനുഷ്യർ എത്തിയിട്ടുണ്ട്. 2020 വരെ 13 പേർ അവിടെ സന്ദർശിച്ചിട്ടുണ്ട്.

അവിടെ മർദ്ദം സമുദ്രോപരിതലത്തിലെ മർദ്ദത്തിന്റെ 1000 ഇരട്ടിയിലധികമാണ്. അതിനാൽ വളരെ ശക്തമായ കവചങ്ങളോടു കൂടിയ വാഹനങ്ങളിൽ മാത്രമാണ് ഈ യാത്ര സാദ്ധ്യമാകൂ. 1969-ൽ മനുഷ്യർ ചന്ദ്രനിലെത്തിയിരുന്നുവെങ്കിലും ചലഞ്ചർ ഡീപ്പിൽ എത്തിയത് 2012-ൽ മാത്രമാണ്. തന്റെ സിനിമകളിലൂടെ ലോക പ്രശസ്തനായ ജെയിംസ് കാമെറൂൺ ആണ് ആദ്യം അവിടെയെത്തിയ സാഹസികൻ. ഇതുവരെയായി 13 പേർ അവിടെയെത്തിയിട്ടുണ്ട്.


കൂടുതൽ വിവരങ്ങൾക്ക് വായിക്കുക

  1. ആഴക്കടലിലെ ഇരുട്ട്
  2. സമുദ്രശാസ്ത്രത്തിനൊരാമുഖം
Share This Article
Print Friendly and PDF