ചേനയിൽ ഉള്ള കാൽസ്യം ഓക്സലേറ്റ് ക്രിസ്റ്റലുകൾ ആണു ചൊറിച്ചിലിനു കാരണം. വേവിക്കുമ്പോൾ ഈ ക്രിസ്റ്റലുകൾ ജല-താപ (hydro-thermal degradation) പ്രക്രിയ വഴി വിഘടിക്കുന്നു. കൂടാതെ ഫലമായും വെള്ളത്തിലൂടെ ചോർന്നിറങ്ങിയും നഷ്ടപെടുന്നു. വളരെയധികം കാൽസ്യം ഓക്സലേറ്റ് ക്രിസ്റ്റലുകൾ ഉള്ള ചേന നല്ല വണ്ണം വേവിച്ചിലെങ്കിൽ അതിൽ കാൽസ്യം ഓക്സലേറ്റ് ക്രിസ്റ്റലുകൾ വിഘടിക്കാതെ കിടക്കാൻ ഇടയാക്കും. ഇത്തരം ചേന തിന്നുമ്പോൾ വായയും തൊണ്ടയും ചൊറിയാൻ ഇടയുണ്ട്.
കൂടുതൽ വായനയ്ക്ക്
https://www.phytojournal.com/archives/2018/vol7issue2/PartAO/7-2-385-130.pdf