വളരെ ഉയർന്ന താപനിലകളും (ഉദ: സൂര്യന്റെ) വളരെ താഴ്ന്ന താപനിലകളും (ഉദ: കേവല പുജ്യത്തിനടുത്ത്) എങ്ങനെയാണ് കൃത്യമായി അളക്കുന്നത്?

രഞ്ജിത്ത് രമണൻ

low_and_very_high_temperature_measurement

Category: ഫിസിക്സ്

Subject: Science

28-Aug-2020

460

ഉത്തരം

രണ്ടും രണ്ടു രീതിയിലാണ്. സൂര്യനെപ്പോലെ ഉയർന്ന താപനിലയുള്ള വസ്തുക്കളുടെ താപനില അളക്കുന്നത് അവ പുറത്തുവിടുന്ന  പ്രകാശത്തിന്റെ വർണരാജി (സ്പെക്ട്രം) വിശകലനം  ചെയ്തതാണ്.  സൂര്യന്റെ സ്പെക്ട്രം ഒരു തമോവസ്തുവിന്റേതുമായി (black body) താരതമ്യം ചെയ്താൽ താപനില ഏകദേശം 5800 കെൽവിൽ ആണെന്നു കിട്ടും. സൂര്യനിലെ ആറ്റങ്ങൾ എത്രത്തോളം അയണീകരിക്കപ്പെട്ടിരിക്കുന്നു എന്നു പരിശോധിച്ചും താപനില കണ്ടെത്താം. ഇതിനുപയോഗിക്കുന്നതും സ്പെക്ട്രം തന്നെയാണ്.

താഴ്ന്ന താപനിലയിൽ ഉപയോഗിക്കുന്ന തെർമോമീറ്ററുകൾക്ക് ക്രയോമീറ്റർ എന്താണു പേര്. താപനില അനുസരിച്ച് പലതരം ക്രയോമീറ്ററുകൾ ഉപയോഗത്തിലുണ്ട്. ഒരു കെൽവിൽ വരെയുള്ള താപനിലകൾ താപയുഗ്മം (thermocouple) ഉപയോഗിച്ച് അളക്കാം. താപനിലക്കനുസരിച്ച് ലോഹങ്ങളുടെ വൈദ്യുതപ്രതിരോധത്തിൽ ഉണ്ടാകുന്ന മാറ്റം പരിശോധിച്ച് ഇതിലും താഴ്ന്ന താപനിലകൾ അളക്കാം. വളരെ താഴ്ന്ന താപനിലകൾ അളക്കാൻ ന്യൂക്ലിയാർ റസൊണൻസ്  പോലുള്ള പ്രതിഭാസങ്ങൾ പ്രയോജനപ്പെടുത്തുന്നു.

Share This Article
Print Friendly and PDF