ചിരട്ടയിൽ ജ്വലനവിധേയമാകുന്ന ഒരു എണ്ണ അടങ്ങിയിട്ടുണ്ട്. ചിരട്ട കത്തുമ്പോൾ ഉണ്ടാകുന്ന ഉയർന്ന താപനിലയിൽ ഈ എണ്ണ ചിരട്ടയിലുള്ള സൂക്ഷ്മ സുഷിരത്തിൽക്കൂടി പുറത്തേക്ക് ചീറ്റുന്നു. അതിനു തീപിടിക്കുമ്പോഴാണ് തീ ചീറ്റുന്നതായി കാണുന്നത്. (ജ്വലനവിധേയമാകുന്ന എണ്ണ ഓറഞ്ച് തൊലിയിലുമുണ്ട് . കത്തുന്ന വിളക്കിൻറെ ജ്വാലയിലേക്കു ഓറഞ്ച് തൊലി മടക്കിപ്പിടിച്ചു ഞെക്കിയാലും ഇപ്രകാരം തീ ചീറ്റുന്നതു കാണാം .കുട്ടിക്കാലത്തു പലരും ഇത് പരീക്ഷിച്ചിട്ടുണ്ടാകുമല്ലോ)