ആദ്യമായി ഇതു പോലൊരു ഉപകരണം ഉണ്ടാക്കിയ ഫ്രഞ്ച് ഡോക്ടർ (René Laennec) നല്കിയ പേര് പിന്നീട് ലോകമെമ്പാടും പ്രചാരത്തിൽ വരികയായിരുന്നു. പിന്നീട് ഉണ്ടായ ഇലക്ടിക്കൽ/ഇലക്ട്രോണിക് സ്‌റ്റെതെസ്കോപ്പുകൾക്ക് സ്റ്റെതോഫോൺ (stethophone) എന്ന പേരും ചിലർ ഉപയോഗിക്കുന്നു. സ്കോപ്പിയോൺ എന്ന ഗ്രീക്കു വാക്കിന് കാണുക, നിരീക്ഷിക്കുക, പരിശോധിക്കുക എന്നെല്ലാം അർത്ഥമുണ്ട്.