പ്രകാശത്തിനു പോലും പുറത്തേക്കു പോകാൻ കഴിയാത്ത വിധത്തിൽ ശക്തമായ ഗുരുത്വബലം അനുഭവപ്പെടുന്ന ഇടങ്ങളാണ് തമോദ്വാരങ്ങൾ അഥവാ ബ്ലാക്ക് ഹോളുകൾ. നമ്മുടെ അറിവനുസരിച്ചു നോക്കിയാൽ സൂര്യൻ ഒരിക്കലും ഒരു ബ്ലാക്ക് ഹോളായിമാറുകയില്ല. എന്നാൽ സൂര്യന്റെ പല മടങ്ങ് ദ്രവ്യമാനമുള്ള (mass) പല നക്ഷത്രങ്ങളും ഭാവിയിൽ ബ്ലാക്ക് ഹോളായി മാറാൻ സാദ്ധ്യതയുണ്ട്. സാധാരണ നക്ഷത്രങ്ങളിലെല്ലാം അതിന്റെ കാമ്പിന്റെ ഭാഗത്ത് അണുസംലയനം (nuclear fusion) വഴി ഊർജ ഉത്പാദനം നടക്കുന്നുണ്ട്. അതുകൊണ്ടുണ്ടാകുന്ന പുറത്തേക്കുള്ള തള്ളൽ ഗുരുത്വബലത്തിനെതിരെ പ്രവർത്തിക്കുന്നതു കൊണ്ടാണ് നക്ഷത്രം സ്ഥിരതയോടെ നിലനില്കുന്നത്. എന്നാൽ നക്ഷത്ര ജീവിതത്തിന്റെ അവസാന ഘട്ടങ്ങളിൽ അണുസംലയനം നിന്നു പോകുന്ന അവസരങ്ങളിൽ ഇതു സാദ്ധ്യമല്ലാതായിത്തിരും. അങ്ങനെ സംഭവിക്കുമ്പോൾ സൂര്യനെപ്പോലെ മാസ് കുറഞ്ഞ നക്ഷത്രങ്ങൾ വെള്ള ക്കുള്ളൻ (white dwarf) എന്ന അവസ്ഥയിലേക്കു പോകും. കുറച്ചു കൂടി മാസ് കൂടിയവ ന്യൂട്രോൺ നക്ഷത്രങ്ങളായി (neutron star) മാറും. ഇവയ്ക്കെല്ലാം മാസിന്റെ കാര്യത്തിൽ ഒരു ഉയർന്ന പരിധിയുണ്ട്. മാസ് ഇതിലും കൂടിയാൽ ഗുരുത്വബലത്തിനെതിരെപിടിച്ചു നില്ക്കാൻ കഴിയാതെ ഇവ ബ്ലാക്ക് ഹോളായി പരിണമിക്കും. നിലവിലുള്ള ബ്ലാക്ക് ഹോളുകളിലേക്ക് പുറത്തുനിന്ന് കൂടുതൽ ദ്രവ്യം വന്നു വീഴുക വഴി അതിന്റെ മാസ് കൂടി വരാം. ഒന്നിലധികം ബ്ലാക്ക് ഹോളുകൾ കൂടിചേരുക വഴിയും വലിയ ബ്ലാക്ക് ഹോളുകൾ ഉണ്ടാകാം.
സൂര്യന്റെ ദശലക്ഷക്കണക്കിനു മടങ്ങ് മാസുള്ളഭീമൻ ബ്ലാങ്ക് ഹോളുകളും നിലവിലുണ്ട്.എന്നാൽഇവ എങ്ങനെ ഉണ്ടായി എന്നത് ഇപ്പോഴും വ്യക്തമല്ല. ഇതിനൊക്കെപ്പുറമേ പ്രപഞ്ചത്തിന്റെ തുടക്കത്തിൽ മാസ് കുറഞ്ഞ ബ്ലാക്ക് ഹോളുകൾ (primordial black boles) ഉണ്ടായിക്കാണാനുള്ള സാദ്ധ്യതയും ശാസ്ത്രജ്ഞർ പരിഗണിക്കു ന്നുണ്ട്. എന്നാൽഇത്തരംബ്ലാക്ക് ഹോളുകളുടെ നിലനില്പ് സംബന്ധിച്ച് വ്യക്തമായ തെളിവുകൾ നിലവിലില്ല.
അധികവായനയ്ക്ക്