പുനർജന്മം സത്യമാണോ ? അത് ശാസ്ത്രം തെളിയിച്ചിട്ടുണ്ടോ ?

ശാന്താദേവി എന്ന സ്ത്രീ ഡൽഹിയിൽ പുനർജനിച്ചതായി കേട്ടിട്ടുണ്ട്. ശരിയോണോ ? -ചോദ്യം ചോദിച്ചത് അഭിരാം

is-reincarnation-true

Category: ജീവശാസ്ത്രം

Subject: Science

31-Aug-2020

1946

ഉത്തരം

പുനർജന്മം സത്യമല്ല. അത് ശാസ്ത്രം തെളിയിച്ചിട്ടില്ല. സയൻസിന്റെ  കാഴ്ച്ചപ്പാടിൽ നമ്മുടെ ചിന്തകളും ഓർമ്മകളും അനുഭൂതികളുമൊക്കെ അടങ്ങിയ സ്വത്വം തലച്ചോറിന്റെ പ്രവർത്തനത്തിൽ അധിഷ്ടിതമാണ്. മരണം സംഭവിക്കുമ്പോൾ തലച്ചോറിന്റെ പ്രവർത്തനം സ്ഥായിയായി നശിക്കുന്നു (തലച്ചോറിന്റെ പ്രവർത്തനം പൂർണമായി നിലയ്ക്കുന്നതിനെയാണ് പ്രായോഗികതലത്തിൽ മരണം ആയി നിർവചിക്കുന്നത്. അതു കൊണ്ടാണ് തലച്ചോറിന്റെ പ്രവർത്തനം നിലച്ചവരുടെ മറ്റ് അവയവങ്ങൾ നശിക്കുന്നതിനു മുൻപ് തന്നെ അവയവ മാറ്റത്തിന് ഉപയോഗിക്കുന്നത്). ഭൗതികശരീരത്തിന് പുറത്ത് പ്രത്യേകിച്ചും തലച്ചോറിന് പുറത്ത് ആ വ്യക്തിയുടേയായി ഒന്നും അവശേഷിക്കുന്നില്ല. പുനർജന്മത്തിന്റെ സാദ്ധ്യത ഒട്ടുമേ ഇല്ലാത്തത് ഇക്കാരണങ്ങളാണ്. പുനർജന്മത്തെ പറ്റിയുള്ള കഥകൾക്കു പിന്നിൽ  തെറ്റിദ്ധാരണകളോ തട്ടിപ്പുകളോ ആണുള്ളത്.

ശാന്താദേവി എന്ന സ്ത്രീ ഡൽഹിയിൽ പുനർജനിച്ചതായി കേട്ടത് ശരിയല്ല. അങ്ങനെ ഒരുകഥ നിലവിലുണ്ട്. 1926 - ൽ ജനിച്ച ഒരു സ്ത്രീ അവർ മരണപ്പെട്ട മറ്റൊരാളുടെ പുനർജന്മമാണെന്ന് അവകാശപ്പെടുകയും അതിന് വലിയ പ്രചാരം ലഭിക്കുകയും ഉണ്ടായി. ഇതേ സംബന്ധിച്ച് അന്വേഷിക്കാൻ മഹാത്മാ ഗാന്ധി ഇന്റർ നാഷണൽ ആര്യൻ ലീഗ് എന്ന സംഘത്തെ ചുമതലപ്പെടുത്തി. അവർ  ശാന്തി ദേവിയുടെ അവകാശവാദം ശരിയാണെന്ന നിലയിൽ ഒരു റിപ്പോർട്ടു സമർപ്പിച്ചു.  ആര്യൻ ലീഗ് സംഘാംഗങ്ങൾ പുനർജന്മത്തിൽ വിശ്വസിക്കുന്നവരായിരുന്നതിനാൽ ഇവരുടെ റിപ്പോർട്ട് സംശയങ്ങൾക്കതീതമല്ല. പിന്നീട് പഠനം നടത്തിയ പലരും ഈ കണ്ടെത്തലുകളെ ശാസ്ത്രീയമായി കരുതുന്നില്ല. ഏതായാലും അനുകൂല റിപ്പോർട്ടുകൾ നൽകിയവർ  ആധുനിക ശാസ്ത്രം അംഗീകരിക്കുന്ന രീതിയിലുള്ള പരിശോധനകൾ ഇക്കാര്യത്തിൽ നടത്തിയതായി കാണുന്നില്ല.

Share This Article
Print Friendly and PDF