പഴങ്ങൾ, പച്ചക്കറികൾ, ചോറ് എന്നിവ അഴുകുമ്പോൾ പുഴു വരുന്നതിന് കാരണമെന്ത് ?


maggot

Category: ജീവശാസ്ത്രം

Subject: Science

02-Oct-2020

687

ഉത്തരം

ഈച്ചയുടെ ലാാർവകളാണ് പച്ചക്കറികളിലും പഴങ്ങളിലും ചോറിലും കാണുന്ന പുഴുക്കൾ. പെൺ ഈച്ചകൾ പഴങ്ങളിലും പച്ചക്കറികളിലും നൂറുകണക്കിനു മുട്ടകൾ ഇടുന്നു. അനുകൂല സാഹചര്യത്തിൽ മുട്ട വിരിഞ്ഞ് വരുന്ന ഈച്ചയുടെ ലാർവകൾ ആണു അഴുകിയ ഭക്ഷണത്തിൽ കാണുന്ന പുഴുക്കൾ. അഴുകിയ ഭക്ഷണത്തിൽ ഉള്ള പഞ്ചസാര ലാർവയ്ക്ക് വളരാനുള്ള ഊർജ്ജം നൽകുന്നു. അതിനാൽ അഴുകിയ ഭക്ഷണം വളരെ അനുകൂലമായ സാഹചര്യമായതിനാൽ ഈച്ചകൾ പൊതുവേ അഴുകിയ ഭക്ഷണത്തിൽ മുട്ടയിടുകയോ അതല്ലെങ്കിൽ ഭക്ഷണം അഴുകുന്നതിനു മുന്നേ ഇട്ടിട്ടുള്ള മുട്ടകൾ ഭക്ഷണം അഴുകുമ്പോൾ ഉണ്ടാകുന്ന അനുകൂല സാഹചര്യത്തിൽ  വിരിയുകയോ ചെയ്യുന്നു.



അധികവായനയ്ക്ക്

  1. പുഴു വെറും പുഴുവല്ല
  2. വെറും ഈച്ച നൽകുന്ന ജീവശാസ്ത്ര പാഠങ്ങൾ




Share This Article
Print Friendly and PDF