കടൽ, സമുദ്രം ഇവ രണ്ടും ഒന്നാണോ.. എന്തെങ്കിലും വ്യത്യാസമുണ്ടോ?


-- Prasad


Answer

കടൽ (sea), സമുദ്രം (ocean); ഇവ രണ്ടും ഒന്നല്ല. സമുദ്രം വളരെ വലുതും കടൽ താരതമ്യേന ചെറുതുമാണ്. കരയുടെ അടുത്തുള്ള താരതമ്യേന ആഴം കുറഞ്ഞ  പ്രദേശമാണ് കടൽ. ഒരു സമുദ്രത്തിന്റെ ഭാഗമായി പല കടലുകളും ഉണ്ടാകാം. ഉദാഹരണത്തിന് ഇന്ത്യൻ മഹാസമുദ്രത്തിന്റെ (Indian Ocean) ഭാഗങ്ങളാണ് അറബിക്കടൽ, ബംഗാൾ ഉൾക്കടൽ, ലക്ഷദ്വീപ് കടൽ എന്നിവ. സമുദ്രങ്ങളെല്ലാം പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു. എല്ലാം ചേർന്ന് ഭൂമിയുടെ ഉപരിതലത്തിന്റെ 71% ഭാഗവും കൈയടക്കിയിരിക്കുന്നു.  ചോദ്യം ആർക്കും ചോദിക്കാം.

ചോദ്യം ചോദിക്കൂ ചോദ്യങ്ങൾ കാണുക