നാം കാണുന്ന തിരമാലകൾക്കു പുറമെ , തിരമാലകൾക്കുതാഴെ കടലിനടിയിൽ മറ്റു തിരമാലകളുണ്ടോ?


-- അനീസ് യൂസുഫ്


Answer

ഉവ്വ്, ചിലയിടങ്ങളിൽ ഇങ്ങനെ കണ്ടെത്തിയിട്ടുണ്ട്. സമുദ്രോപരിതലത്തിൽ വലിയ അനക്കം ഉണ്ടാക്കാതെ തന്നെ ആഴത്തിൽ തിരകളുണ്ടാകുന്ന പ്രതിഭാസം ചിലയിടങ്ങളിൽ കാണുന്നുണ്ട്. ദക്ഷിണ ചൈനാ സമുദ്രത്തിൽ ചില ഹോട്ട് സ്പോട്ട് പ്രദേശങ്ങളിൽ കടലിന്റെ അടിത്തട്ടിൽ മലനിരകൾ ഉള്ളിടത്ത് ഇത്തരം തിരകൾ സാധാരണമാണ്. താഴെത്തട്ടിൽ 100 മീറ്ററിൽ അധികം ഉയരത്തിൽ തിരകൾ ഉള്ളപ്പോഴും ഉപരിതലത്തിൽ ഏതാനും ഇഞ്ചുകളുടെ വ്യതിയാനമാണ് കാണുന്നത്.ചോദ്യം ആർക്കും ചോദിക്കാം.

ചോദ്യം ചോദിക്കൂ ചോദ്യങ്ങൾ കാണുക