കരയിലുള്ള ശിലകളിൽ ധാരാളം ധാതുക്കൾ(മിനറൽസ് ) അടങ്ങിയിട്ടുണ്ട്. കാലക്രമേണ ഈ ധാതുക്കൾ വിഘടിക്കുകയും ചില ലവണങ്ങൾ നദികൾ വഴി സമുദ്രത്തിൽ എത്തുകയും ചെയ്യുന്നു. സമുദ്ര ജീവികൾ അവയുടെ ആവശ്യത്തിനായി ഇവയിൽ കുറേയൊക്കെ ഉപയോഗിക്കും. അധികമായ ത് സമുദ്രജലത്തിൽ അലിയുകയോ അതല്ലങ്കിൽ തണ്ടി നില്കുകയോ ചെയ്യും. അനേക കോടി വർഷം കൊണ്ട് ഇത്തരം മൂലകങ്ങൾ വലിയ അളവിൽ കടലിലെത്തും.
ഭൂമിയുടെ അന്തർ ഭാഗത്തു നിന്നും അഗ്നിപർവ്വതങ്ങൾ, അടിത്തറയിലുള്ള വിള്ളലുകൾ എന്നിവ മുഖേന ക്ലോറൈഡു കളും മറ്റും ധാരാളം സമുദജലത്തിൽ കലരാനിടയാകുന്നു. സോഡിയവും ക്ലോറൈഡ് അയോണുകളും ചേർന്ന് സമുദ്രജലത്തിന്റെ പ്രധാന ഘടകം സോഡിയം ക്ലോറൈഡായി മാറുന്നു. അനേക കോടി വർഷങ്ങളായി സമുദ്ര ജലത്തിലെ ലവണതയിൽ വലിയ വ്യത്യാസം വരുന്നില്ല.