ആഴക്കടലിൽ ഇരുട്ടാണോ? എത്ര ആഴം വരെ സൂര്യപ്രകാശമുണ്ടാകും?
-- Mansoor V
Answer
അതേ, ആഴക്കടലിൽ നല്ല ഇരുട്ടാണ്. ഏതാണ്ട് 200 മീറ്റർ വരെ ആഴത്തിൽ മാത്രമാണ് എടുത്തു പറയത്തക്ക രീതിയിൽ വെളിച്ചം കിട്ടുന്നത്. പ്രകാശസംശ്ലേഷണം വഴി സൂര്യനിൽ നിന്നുള്ള ഊർജത്തെ സ്വന്തമാക്കുന്ന ജീവികളും ജീവിക്കുന്നത് പ്രധാനമായും ഈ പരിധിക്കകത്താണ്. 200 മുതൽ 1000 മീറ്റർ വരെ ആഴത്തിൽ വളരെ ചെറിയ തോതിലുള്ള വെളിച്ചമുണ്ടാകും. അതിലും താഴെയും കടലുണ്ടല്ലോ? കടലിന്റെ ശരാശരി ആഴം ഏതാണ്ട് 3600 മീറ്റർ വരും. ഏറ്റവും ആഴമുള്ള ഭാഗത്ത് കടലിന്11 കിലോ മീറ്റർ ആഴമുണ്ട്. ചുരുക്കിപ്പറഞ്ഞാൽ കടലിന്റെ കൂടുതൽ ഭാഗവും എപ്പോഴും കൂരിരുട്ടിലാണ്. ആഴകടലിലുള്ള ചില ജീവികൾ സ്വന്തമായി വെളിച്ചം ഉത്പാദിപ്പിക്കുന്നവരായിട്ടുണ്ട്. അതൊക്കെ കണക്കുകൂട്ടിയാലും അവിടുത്തെ ഇരുട്ട് മാറ്റാനുള്ള വെളിച്ച മൊന്നും ഉണ്ടാകുന്നില്ല. നമ്മുടെ തന്നെ ശരീര ഭാഗങ്ങളായ കൈകാലുകൾ നമുക്കു തന്നെ കാണാൻ വേണ്ട വെളിച്ചം ആഴക്കടലില്ല.
കൂടുതൽ വിവരങ്ങൾക്ക് വായിക്കുക
ചോദ്യം ആർക്കും ചോദിക്കാം.
ചോദ്യം ചോദിക്കൂ ചോദ്യങ്ങൾ കാണുക