ഭൂമിയെപ്പോലെ മറ്റൊരു ഗ്രഹത്തെ ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നാൽ വലിപ്പത്തിലും മാതൃ നക്ഷത്രത്തിൽ നിന്നുള്ള അകലത്തിലും ഏറെക്കുറെ സമാനമായ ചില ഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്. സൂര്യൻ കഴിഞ്ഞാൽ പിന്നെ നമ്മുടെ ഏറ്റവും അടുത്തുള്ള നക്ഷത്രമായ പ്രോക്സിമ സെന്റോറിയെ ചുറ്റുന്ന ഒരു ഗ്രഹം (Proxima Centauri b) ഇത്തരത്തിലുള്ള ഒന്നാണ്. എന്നാൽ ഇവിടെ ഏതെങ്കിലും തരത്തിലുള്ള ജീവികൾ ഉള്ളതായി തെളിവൊന്നും ലഭിച്ചിട്ടില്ല. (ചിത്രം : ചിത്രകാര ഭാവനയിൽ -)