വരണ്ട ഭൂമിയിൽ മഴ പെയ്യുമ്പോൾ ഉണ്ടാകുന്ന പുതുമഴയുടെ മണം അഥവ പെട്രികോറിനു (Petrichor) പ്രധാന കാരണങ്ങൾ ചില സസ്യങ്ങൾ വരണ്ട കാലാവസ്ഥയിൽ പുറപ്പെടുവിക്കുന്നചില എണ്ണകളും ആക്റ്റിനോ ബാക്ടീരിയകൾ (actinobacteria) പുറപ്പെടുവിക്കുന്ന ജിയോസ്മിൻ എന്ന സംയുക്തവുമാണു. സസ്യങ്ങൾ പുറപ്പെടുവിക്കുന്ന നൈസർഗ്ഗീക എണ്ണകൾ വരണ്ട കാലവസ്ഥയിൽ മണ്ണിൽ പ്രത്യേകിച്ചും കളിമണ്ണിൽ പറ്റിപ്പിടിക്കുകയും (adsorbed) പിന്നീട് പുതുമഴ പെയ്യുമ്പോൾ മണ്ണിൽ തട്ടുന്ന വെള്ളത്തിൽ ഉണ്ടാകുന്ന കുമിളകൾ വഴി, വായു-വെള്ളം കൂടിച്ചേർന്ന കണങ്ങളായി (ഒരു സ്പ്രേയിൽ നിന്നെന്ന പോലെ) അന്തരീക്ഷത്തിൽ പടരുകയും ചെയ്യുന്നു. മഴപ്പെയുമ്പോൾ ആക്റ്റിനോ ബാക്ടീരിയകൾ ജിയോസ്മിൻ പുറപ്പെടുവിക്കുന്നത് സ്പ്രിങ്റ്റെയിൽ (springtails) എന്ന പ്രാണികളെ ആകർഷിക്കാനാണ്. ഈ പ്രാണികൾ ബാക്ടീരിയകളെ ഭക്ഷിക്കുന്നു അതേ സമയം അവയുടെ വിത്തുകളെ (spores) മറ്റിടങ്ങളിൽ എത്തിക്കുകയും പുതിയ തലമുറ ബാക്ടീരിയകളെ ഉണ്ടാക്കാൻ ഇടയാക്കുകയും ചെയ്യുന്നു. മിന്നൽ ഉള്ള സമയമാണെങ്കിൽ അല്പം ഓസോണും ഉണ്ടാകും. ഇതും മഴയ്ക്ക് ഒരു മണം നൽകും.
കൂടുതൽ വായനയ്ക്ക്