വയസ്സാകുമ്പോൾ സൂര്യന് എന്തു സംഭവിക്കും?


ഉത്തരം

സൂര്യന്റെ പ്രഭ കാലം കഴിയുന്തോറും ക്രമേണ കൂടി വരികയാണ്. ഏതാണ്ട് 500 - 600 കോടി വർഷം സൂര്യൻ ഈ രീതിയിൽ മുന്നോട്ടു പോകും. പിന്നീട്  സൂര്യൻ ഒരു ചുവന്ന ഭീമൻ (red giant) ആയി മാറും. ബുധനേയും ശുക്രനേയും അകത്താക്കാൻ പാകത്തിൽ അതു വലുതാകും. അത്  ചുവന്ന ഭീമനായി ഏതാണ്ട് 100 കോടി വർഷം  നിലനില്കും. പിന്നീട് അതിന്റെ പുറംഭാഗങ്ങൾ പൊട്ടിത്തെറികളിലൂടെ തെറിച്ചു പോകും. ബാക്കി വരുന്ന കാമ്പ് ഒരു ചെറിയ വെള്ളക്കുള്ളനായി (white dwarf) മാറും. ആ അവസ്ഥയിൽ അതിന് ഏറെക്കാലം നിലനില്കാൻ കഴിയും. ഒടുവിൽ  സാവധാനം അണഞ്ഞു പോകും.


Share This Article
Print Friendly and PDF