പല വസ്തുതകളെയും അടിസ്ഥാനപ്പെടുത്തിയാണ് റോക്കറ്റുകളുടെ വലിപ്പം നിശ്ചയിക്കുന്നത്. അത് വഹിച്ചു കൊണ്ട് പോകുന്ന ഭാരം, ഭൂമിയുടെ ഗുരുത്വാകർഷണ ബലം, ഭൂമിയുടെ അന്തരീക്ഷത്തിന്റെ ഉയരവും സാന്ദ്രതയും, എത്ര ഉയരത്തിലാണ് ഉപഗ്രഹം അല്ലെങ്കിൽ സ്പേസ് ക്രാഫ്റ്റ് എത്തിക്കേണ്ടത് എന്നിവ അവയിലെ ചില പ്രധാന വസ്തുതകളാണ്.
ചന്ദ്രനിൽ നിന്ന് തിരിച്ചുവരുമ്പോഴും അവിടെ നിന്ന് ഉയരാൻ ഒരു ചെറിയ റോക്കറ്റ് ഉപയോഗിക്കുന്നുണ്ട്. ഭൂമിയിൽ നിന്ന് ഉയരുന്ന റോക്കറ്റിൽ ഉപഗ്രഹം അതിനകത്താണ്. എന്നാൽ ചന്ദ്രനിൽ നിന്ന് ഉയരാൻ ഉപയോഗിക്കുന്ന റോക്കറ്റ് ചെറുതും ചന്ദ്ര പേടകം വലുതും ആയതിനാൽ ഈ ചെറിയ റോക്കറ്റ് ചന്ദ്രപേടകത്തിന്റെ ഒരു ഭാഗമാണ്. ചന്ദ്രനിൽ നിന്ന് വഹിച്ചു കൊണ്ട് ഉയരുന്ന ഭാരം വളരെ കുറവാണു. ചന്ദ്രന്റെ ഗുരുത്വാകർഷണ ബലം ഭൂമിയുടേതിന്റെ ആറിൽ ഒന്നേ ഉള്ളൂ. ചന്ദ്രന് അന്തരീക്ഷം ഇല്ലത്തിനാൽ അവിടെ ഡ്രാഗ് ബലം ഇല്ല. ഇങ്ങനെ ചന്ദ്രനിലെ പരിതസ്ഥികളും മറ്റും വ്യത്യസ്തമായതിനാൽ അവിടെ നിന്നും ഉയരാൻ ചെറിയ റോക്കറ്റ് മതി.