കലോറി എന്ന് പറയുന്നത് ഊർജ്ജത്തിന്റെ യൂണിറ്റാണ്. കലോറി എന്ന യൂണിറ്റ് ഉപയോഗിച്ചാണു ഭക്ഷണസാധനങ്ങളിലെ ഊർജ്ജം പൊതുവേ അളക്കുന്നത്. ഒരു ഗ്രാം വെള്ളത്തിന്റെ ചൂട് ഒരു ഡിഗ്രി സെൽഷ്യൽസ് ഉയർത്താൻ ആവശ്യമായ താപോർജ്ജമാണു ഒരു കലോറി (cal). ഒട്ടും തന്നെ കലോറി ഊർജ്ജം ഇല്ലാത്ത ഭക്ഷണപദാർത്ഥങ്ങളെയാണു സീറോ കലോറി ഭക്ഷണം അല്ലെങ്കിൽ സീറോ കലോറി പാനീയം എന്ന് പറയുന്നത്. എന്നാൽ കൃത്രിമമായ മധുരം ചേർത്തുണ്ടാക്കുന്ന കൃത്രിമ പാനീയങ്ങൾ അല്ലാത്ത സീറോ കാലോറി ഭക്ഷണങ്ങൾ നിലവിൽ ഇല്ല. കലോറി തീരെ കുറഞ്ഞ പഴങ്ങളും പച്ചക്കറികളും ആണു സീറോ കലോറി ഡയറ്റ് അല്ലെങ്കിൽ ലോ കലോറി ഡയറ്റിൽ കഴിക്കുന്നത്.