യാത്രാ വിമാനങ്ങൾ പറക്കുന്നത് 10 - 12 കിലോ മീറ്റർ ഉയരത്തിലാണ്. അതായത് എവറസ്റ്റ് കൊടുമുടിയേക്കാളും ഉയരത്തിൽ. അവിടെ അന്തരീക്ഷ വായുവിന്റെ താപനില വളരെ കുറവായിരിക്കും. ഏകദേശം - 50 ഡിഗ്രി സെൽഷ്യസ് ആയിരിക്കും അവിടുത്തെ താപനില. അതിനാൽ കൂളിംഗ് സംവിധാനത്തിനു പകരം ഹീറ്റിംഗ് സംവിധാനമാണ് വേണ്ടി വരിക. എഞ്ചിൻ പ്രവർത്തിക്കുന്ന സമയത്തുണ്ടാകുന്ന ചൂടാണ് ഇതിനു പ്രയോജനപ്പെടുത്തുക. എന്നാൽ വിമാനം ഗ്രൗണ്ടിലായിരിക്കുമ്പോൾ തണുപ്പിക്കാൻ വേണ്ട സാധാരണ എയർ കണ്ടീഷനിംഗ് സംവിധാനങ്ങൾ വിമാനത്തിലുണ്ടാകും. വിമാനത്തിനകത്തെ ഇലക്ട്രിക് ജനറേറ്ററുകൾ ഉപയോഗിച്ചോ പുറത്തു നിന്നുള്ള വൈദ്യുതി ഉപയോഗിച്ചോ ഇതു പ്രവർത്തിപ്പിക്കും.