അതേ. ഒരു തേനീച്ചക്കൂട്ടിൽ സാധാരണയായി ഒരു റാണി മാത്രമാണ് ഉണ്ടാവുക. പ്രത്യുത്പാദനമാണ് റാണിയുടെ പ്രധാന പണി. മറ്റു തേനീച്ചകളിൽ പെണ്ണുങ്ങൾ ജോലിക്കാരാണ്. റാണിയെ പരിചരിക്കുക, ആഹാരം, ജലം എന്നിവ തേടുക കൂടിന്റെ കാവൽക്കാരുക എന്നതൊക്കെ അവരുടെ പണിയാണ്. ആണുങ്ങൾ മടിയന്മാരായിരിക്കും. പ്രത്യുത്പാദനമല്ലാതെ വേറെ പണികളില്ല.
പുതിയ കോളനികൾ സ്ഥാപിക്കാൻ പറ്റിയ കാലാവസ്ഥ വരുമ്പോൾ റാണിയും മറ്റു തേനീച്ചകളിലെ ഒരു സംഘവും പറന്നുപോവുകയും പുതിയ ഇടം കണ്ടെത്തുകയും ചെയ്യും. തുടർന്ന് മാതൃ കോളനിയിലെ യുവറാണിമാർ തമ്മിൽ ഒരു മത്സരം നടക്കുകയും ഒടുവിൽ അതിലൊന്ന് റാണിയായി മാറുകയും ചെയ്യും.
തേനീച്ചകളെക്കുറിച്ചുള്ള അധികവായനയ്ക്ക് ലൂക്കയിൽ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം