വെളുപ്പ്. ബഹിരാകാശത്തു് സൂര്യന്റെ നിറം വെളുപ്പായിരിക്കും. ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ഉദയത്തിനും അസ്തമയത്തിനും സൂര്യനെ ചുവന്ന നിറത്തിൽ കാണാറുണ്ട്. അതിനു കാരണം വിസരണം വഴി ചില നിറങ്ങൾ നഷ്ടപ്പെടുന്നതാണ്. ബഹിരാകാശത്ത് ഇത് സംഭവിക്കുന്നില്ല. വയലറ്റ് മുതൽ ചുവപ്പു വരെയുള്ള നിറങ്ങൾ ചേർന്ന് വെളുപ്പായിട്ടായിരിക്കും നമ്മൾ സൂര്യനെ കാണുക.