അന്തരീക്ഷത്തിലെ ഇലക്ട്രോണുകളെ ഒരു പോയിന്റിലേക്ക് കേന്ദ്രീകരിച്ച് വൈദ്യുതി ഉണ്ടാക്കാൻ കഴിയുമോ?


electron

Category: ഫിസിക്സ്

Subject: Science

03-Oct-2020

705

ഉത്തരം

ആശയം കൊള്ളാം. പക്ഷേ, പ്രായോഗികമല്ല. ഇലക്ട്രോണുകൾ ചാർജുള്ള കണങ്ങളാണ്. അവ പരസ്പകരം വികർഷിക്കും. ആ  ബലമാകട്ടെ ദൂരത്തിന്റെ വർഗവുമായി വിപരീത അനുപാതത്തിലാണ് (inversely proportional to the square of the distance). ദൂരം കുറയുമ്പോൾ അതു വല്ലാതെ കൂടും. മാത്രവുമല്ല അവ തമ്മിലുള്ള ദൂരം വളരെ കുറയുമ്പോൾ അവിടെ വളരെ ഉയർന്ന വോൾട്ടേജ് വരും. അപ്പോൾ അന്തരീക്ഷവായു അയണീകരിക്കപ്പെടുകയും സ്പാർക്ക് ഉണ്ടാവുകയും ചെയ്യും. ഓർക്കേണ്ട മറ്റൊരു പ്രധാന കാര്യം ഊർജ സംരക്ഷണ നിയമം ആണ്. ഇലക്ട്രോണുകളെ അടുപ്പിച്ച് കൊണ്ടു വന്ന് വൈദ്യുതി ഉണ്ടാക്കാൻ നല്ല പോലെ ഊർജം ചെലവാക്കേണ്ടി വരും. സംഗതി നഷ്ടക്കച്ചവടമാകും.

Share This Article
Print Friendly and PDF