രസതന്ത്രത്തിൽ, ഒരു ആറ്റത്തിന്റെ ഷെല്ലിന്റെ ഇലക്ട്രോണുകളുടെ ശേഷി കൂടുതലും 8 ആണ്. ചില മൂലകങ്ങളിൽ 18 ഇലക്ട്രോണുകൾ ആകുന്നതെങ്ങനെ ?

ചില മൂലകങ്ങളിൽ ഷെല്ലുകളിൽ  18 ഇലക്ട്രോണുകൾ ക്രമീകരിക്കുന്നതെങ്ങനെ?

8-18

Category: രസതന്ത്രം

Subject: Science

05-Sep-2020

482

ഉത്തരം

ഒരു ഇലക്ട്രോൺ മാത്രമുള്ള ഹൈഡ്രജൻ മുതൽ നൂറ്റിപ്പതിനെട്ടു ഇലക്ട്രോണുകൾ ഉള്ള ഒഗാനസൻ വരെയുള്ള മൂലകങ്ങളെ നമുക്കിന്നു അറിയാം .  ഈ ആറ്റങ്ങളിലെ ഇലക്ട്രോൺ വിന്യാസത്തെ quantum mechanics വിശദീകരിച്ചിട്ടുണ്ട്. അതനുസരിച്ചു ഓരോ ഷെല്ലിലും ഇലക്ട്രോണുകൾ നിലകൊള്ളുന്ന പ്രദേശത്തെ ഓർബിറ്റലുകൾ എന്നു വിളിക്കുന്നു . ഓർബിറ്റലുകൾ s,p,d,f,g.. എന്നീ  പേരുകളിലാണ് അറിയപ്പെടുന്നത്. ഒന്നാമത്തെ ഷെല്ലിൽ ' s ' ഓർബിറ്റൽ മാത്രമാണുള്ളത്. രണ്ടാമത്തേതിൽ  ' s ' ഓർബിറ്റലും ' p ' ഓർബിറ്റലും ഉണ്ടായിരിക്കും . മൂന്നാമത്തെ ഷെല്ലിൽ  s,p,d എന്നീ മൂന്ന് ഓർബിറ്റലുകൾ ഉണ്ടാകും...

ഏതൊരു ഷെല്ലിലും  ' s '  ഓർബിറ്റൽ ഒന്ന് മാത്രമേ ഉണ്ടാകൂ .   ' p ' ഓർബിറ്റൽ ആകട്ടെ  മൂന്നെണ്ണം ഉണ്ടായിരിക്കും . ' d' ഓർബിറ്റൽ അഞ്ചെണ്ണവും  ' f '  ഓർബിറ്റൽ ഏഴെണ്ണവുമാണുള്ളത്. ഒരു ഓർബിറ്റലിൽ പരമാവധി രണ്ട്  ഇലക്ട്രോണുകളെ മാത്രമേ വിന്യസിക്കാനാകൂ. അതിനാൽ ഒന്നാമത്തെ ഷെല്ലിൽ  ' s '  ഓർബിറ്റൽ മാത്രമേ ഉള്ളൂ എന്നതിനാൽ ഒന്നാമത്തെ ഷെല്ലിൽ രണ്ടു ഇലക്ട്രോൺ മാത്രമേ ഉൾക്കൊള്ളാനാകൂ. രണ്ടാമത്തെ ഷെല്ലിൽ ഒരു  ' s '  ഓർബിറ്റലും മൂന്ന്   ' p ' ഓർബിറ്റലും ഉള്ളതിനാൽ മൊത്തം എട്ടു ഇലെക്ട്രോണുകളെ ഉൾക്കൊള്ളാനാകും. ഇപ്രകാരം മൂന്നാമത്തെ ഷെല്ലിൽ പരമാവധി പതിനെട്ട് ഇലെക്ട്രോണുകളും നാലാമത്തേതിൽ മുപ്പത്തിരണ്ടെണ്ണവും ഉൾക്കൊള്ളാനാകും. ഏറ്റവും പുറമെയുള്ള ഷെല്ലിൽ പരമാവധി എട്ടു ഇലക്ട്രോണുകളെ ഉണ്ടാകൂ. ഹീലിയം ഒഴികെയുള്ള അലസ വാതകങ്ങളിൽ പുറമെയുള്ള ഷെല്ലിൽ എട്ടു ഇലക്ട്രോണുകളാണുള്ളത് .



Share This Article
Print Friendly and PDF