RO വെള്ളം തിളപ്പിച്ചാൽ അതിന്റെ ധാതുക്കൾ നഷ്ടപ്പെടുമോ ? നമുക്ക് തിളപ്പിച്ച RO വെള്ളം കുടിക്കാമോ?


ro-water

Category: രസതന്ത്രം

Subject: Science

24-Dec-2020

727

ഉത്തരം

റിവേഴ്സ് ഓസ്മോസിസിന് (reverse osmosis) ശേഷം ലഭിക്കുന്ന  വെള്ളത്തിൽ ധാതുക്കൾ വളെര വളെര കുറവായിരിക്കും. അത് കൊണ്ട് തന്നെ തിളപ്പിക്കുന്നത് കൊണ്ട് ഉണ്ടാേയക്കാവുന്ന ധാതുനഷ്ടം അ്രത പ്രസക്തമല്ല. റിവേഴ്സ് ഓസ്മോസിസ് വഴി ലഭിക്കുന്ന ജലം തിളപ്പിക്കുന്നത്  കൊണ്ട് കുഴപ്പമില്ല. റിവേഴ്സ് ഓസ്മോസിസ്  ഉപേയാഗിക്കുന്ന ഫിൽറ്ററുകളിെല  ചെറുദ്വാരങ്ങളുടെ വലിപ്പം (pore size) ഏകേദശം 0.0001 മൈക്രോൺ ആണ്. ബാക്ടീരിയകളുടെ ശരാശരി വലിപ്പം 0.2   മൈക്രോൺ മുതൽ 2  മൈക്രോൺ  വരെയാണ്. വൈറസുകളുടെ ശരാശരി വലിപ്പമാകെട്ട  0.004  മൈക്രോൺ  മുതൽ 0.1  മൈക്രോൺ  വരെയാണ് (കൊറാണ  വൈറസിെന് ̇റ വലിപ്പം 0.125  മൈക്രോൺ ). പ്രോട്ടാേസാവനുകളുടെ വലിപ്പമാകെട്ട സാധാരണയായി 1  മൈക്രോണിനു മുകളിലായിരിക്കും. അതുെകാണ്ട് മിക്കവാറും ബാക്ടീരിയക ളും വൈറസുകളും  പ്രോട്ടാേസാവനുക ളും  R.O ഫിൽറ്ററുകളിൽ കുടുങ്ങും. റിവഴ്സ് ഓസ്മോസിസ് വഴി ലഭിക്കുന്ന ജലം അണുനാശനത്തിനായി തിളപ്പിേക്കണ്ടതില്ല  എന്ന് സാരം. ഫിൽറ്റർ കേടാണോ  എന്ന് സംശയമുണ്ടെങ്കിൽ വെള്ളം തിളപ്പിച്ച് ഉപേയാഗിക്കുന്നതാണ് സുരക്ഷിതം.

Share This Article
Print Friendly and PDF