സൗരയൂഥത്തിൽ 5 കുള്ളൻ ഗ്രഹങ്ങളാണുള്ളത്. പ്ലൂട്ടോ (Pluto), സീറിസ് (Ceres), ഏറിസ് (Eris}, മാക്കെമാക്കെ (Makemake), ഹൗമേയ (Haumea) എന്നിവയാണവ. അന്താരാഷ്ട്ര ജ്യോതിശ്ശാസ്ത്ര സംഘടന (International Astronomical Union - IAU) അംഗീകരിച്ച ഈ 5 എണ്ണത്തിനുപുറമേ മറ്റു ചിലരേയും ഈ സംഘത്തിൽ ഉൾപെടുത്താൻ പരിഗണിക്കുന്നുണ്ട്.