അപ്പോളോ യാത്രികർ ചന്ദ്രനിൽ സ്ഥാപിച്ച ശാസ്ത്രീയ ഉപകരണങ്ങൾ ഇപ്പോഴും ചന്ദ്രനിൽ ഉണ്ടോ?അതോ ഉൽക്കാപതനം,പൊടിപടലം മൂലം ചാന്ദ്രോപരിതലത്തിൽ മറഞ്ഞോ?

നിസാമുദ്ദീൻ ചോദിക്കുന്നു

ഉത്തരം

അപ്പോളോ യാത്രികർ ചന്ദ്രനിൽ സ്ഥാപിച്ച ഉപകരണങ്ങളിൽ പലതും വൈദ്യുതി ആവശ്യമുള്ളവ ആയിരുന്നു.  അവയൊന്നും ഇപ്പോൾ പ്രവർത്തിക്കുന്നില്ല. എന്നാൽ ഭൂമിയിൽ നിന്നയക്കുന്ന ലേസർ പ്രകാശത്തെ പ്രതിപതിപ്പിക്കുന്ന വിധത്തിൽ സ്ഥാപിച്ച പ്രത്യേക കണ്ണാടികൾ (retroreflectors) ഇപ്പേഴും പ്രവർത്തിക്കുന്നുണ്ട്. ഉൽക്കകളിലെ ചെറിയ തരികൾ അവയിൽ പോറലുകൾ ഏല്പിച്ചിട്ടുണ്ടെങ്കിലും അവ ഇപ്പോഴും പ്രവർത്തന സജ്ജമാണ്.

അപ്പോളോ യാത്രയെക്കുറിച്ച് കൂടുതലറിയാൻ

  1. സ്വർണ പാദങ്ങൾ – ചാന്ദ്രയാത്രയ്ക്ക് 51 വര്‍ഷം
  2. ചന്ദ്രനെക്കുറിച്ച് ചില കൗതുകവിശേഷങ്ങള്‍
  3. മനുഷ്യന്‍ ചന്ദ്രനില്‍ പോയിട്ടുണ്ടോ ?
Share This Article
Print Friendly and PDF