ആറ്റത്തെ മൈക്രോസ്കോപ്പുകൊണ്ട് നിരീക്ഷിക്കാൻ കഴിയുമോ?

നിലവിൽ അത്തരം മൈക്രോസ്കോപ്പുകളുണ്ടോ?



atom-microscope

Category: രസതന്ത്രം

Subject: Science

02-Oct-2020

382

ഉത്തരം

കഴിയും. ദൃശ്യ പ്രകാശം ഉപയോഗിക്കുന്ന സാധാരണതരം മൈക്രോസ്കോപ്പുകൾ കൊണ്ട് ഇതു സാദ്ധ്യമല്ല. ആറ്റത്തിന്റെ വലിപ്പം പ്രകാശത്തിന്റെ തരംഗദൈർഘ്യത്തേക്കാൾ വളരെ കുറവാണെന്നതാണ് കാരണം. എന്നാൽ 1981-ൽ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത പ്രത്യേകതരം മൈക്രോസ്കോപ്പ് (scanning tunneling microscope) ഉപയോഗിച്ച് ആറ്റങ്ങളെ നിരീക്ഷിക്കാൻ കഴിയും. ഇതു നിർമിച്ച ബിന്നിഗ്, റോറർ (Gerd Binnig, Heinrich Rohrer) എന്നിവർക്ക് 1986 - ലെ ഫിസിക്സ് നോബെൽ പുരസ്കാരം ലഭിച്ചിരുന്നു. ഇതിന്റെ തുടർച്ചയെന്നോണം 1986-ൽ  അറ്റോമിക് ഫോഴ്സ് മൈക്രോസ്കോപ്പ് (atomic force microscope) 1987-ൽ മാഗ്നറ്റിക്ഫോഴ്സ് മൈക്രോസ് കോപ്പ് (magnetic force microscope) ന്നിവയും രംഗത്തെത്തി. അതോടെ ആറ്റത്തിന്റെ ചിത്രം കൂടുതൽ വ്യക്തതയോടെ പകർത്താമെന്നായിട്ടുണ്ട്. ;

ചിത്രത്തിൽ 1986 - ലെ ഫിസിക്സ് നോബെൽ പുരസ്കാരം ലഭിച്ച ബിന്നിഗും റോററും


Share This Article
Print Friendly and PDF