എന്താണ് ആസിഡ് മഴ?


acid-rain

Category: രസതന്ത്രം

Subject: Science

31-Aug-2020

1114

ഉത്തരം



ശുദ്ധമായ ജലത്തിൻറെ pH മൂല്യം ഏഴ് ആയിരിക്കും .  pH ഏഴിൽ കുറവാണെങ്കിൽ ജലത്തിന് അമ്ലഗുണവും ഏഴിൽ കൂടുതലാണെങ്കിൽ ക്ഷാരഗുണവും ഉണ്ടായിരിക്കും. മഴവെള്ളത്തിന്റെ  pH   5 നും  5.5 നും ഇടക്കായിരിക്കും . മഴവെള്ളത്തിൽ അൽപ്പം കാർബൺ ഡയോക്സൈഡ് അലിഞ്ഞു ചേർന്നിട്ടുള്ളതിനാലാണ്  pH കുറഞ്ഞുപോയത് . എങ്കിലും ഇതിനെ അമ്ലമഴയായി കണക്കാക്കാറില്ല . അന്തരീക്ഷത്തിൽ ഉണ്ടാകാനിടയുള്ള  ഗന്ധകം (Sulfur),  നൈട്രജൻ എന്നീ മൂലകങ്ങളുടെ ഓക്സൈഡുകൾ മഴവെള്ളത്തിൽ ലയിച്ചാൽ  pH മൂല്യം വീണ്ടും കുറയും . ഇപ്രകാരം മഴവെള്ളത്തിൻറെ  pH അഞ്ചിൽ കുറവാണെങ്കിൽ അതിനെ അമ്ലമഴയായി കണക്കാക്കുന്നു . പ്രധാനമായും ഗന്ധകം (Sulfur) അടങ്ങിയ കൽക്കരി കത്തുന്നതുകൊണ്ടാണ് സൾഫർ ഡയോക്സൈഡ് അന്തരീക്ഷത്തിൽ എത്തുന്നത്.  പെട്രോൾ, ഡീസൽ എഞ്ചിനുകളിൽനിന്ന് ധാരാളം നൈട്രജൻ ഡയോക്സൈഡ് അന്തരീക്ഷത്തിൽ പ്രവേശിക്കുന്നു. ഇതും അമ്ല മഴക്ക് കാരണമാകാം.





Share This Article
Print Friendly and PDF