ചിരട്ട ചീറ്റിക്കൊണ്ട് കത്താൻ കാരണമെന്താണ്?

ചിരട്ട കത്തുമ്പോൾ എന്തോ വാതകം ചീറ്റുന്നത് പോലെയും, ചീറ്റുന്ന വാതകം കത്തുന്നത് പോലെയുമാണ് അനുഭവപ്പെടുന്നത്. ഇത്രയധികം വാതകം ചിരട്ടയിൽ സംഭരിക്കപ്പെട്ടിരിക്കുന്നത് എങ്ങനെയാണ്? രാസപ്രവർത്തനത്തിലൂടെ ഉണ്ടാകുന്നതാണോ?


coconut-shell

Category: രസതന്ത്രം

Subject: Science

05-Sep-2020

1139

ഉത്തരം

ചിരട്ടയിൽ ജ്വലനവിധേയമാകുന്ന ഒരു എണ്ണ  അടങ്ങിയിട്ടുണ്ട്. ചിരട്ട കത്തുമ്പോൾ ഉണ്ടാകുന്ന ഉയർന്ന താപനിലയിൽ ഈ എണ്ണ  ചിരട്ടയിലുള്ള സൂക്ഷ്മ സുഷിരത്തിൽക്കൂടി പുറത്തേക്ക് ചീറ്റുന്നു. അതിനു തീപിടിക്കുമ്പോഴാണ് തീ ചീറ്റുന്നതായി കാണുന്നത്. (ജ്വലനവിധേയമാകുന്ന എണ്ണ  ഓറഞ്ച് തൊലിയിലുമുണ്ട് . കത്തുന്ന വിളക്കിൻറെ ജ്വാലയിലേക്കു ഓറഞ്ച് തൊലി മടക്കിപ്പിടിച്ചു ഞെക്കിയാലും ഇപ്രകാരം തീ ചീറ്റുന്നതു കാണാം .കുട്ടിക്കാലത്തു പലരും ഇത് പരീക്ഷിച്ചിട്ടുണ്ടാകുമല്ലോ)

Share This Article
Print Friendly and PDF