ഒട്ടുമാവിലുണ്ടായ മാങ്ങയുടെ അണ്ടി കുഴിച്ചിട്ടാൽ ഏത് മാവാണ് ഉണ്ടാവുക?


grafted-mango

Category: ജീവശാസ്ത്രം

Subject: Science

27-Sep-2020

657

ഉത്തരം

ഒട്ടുമാവിൽ ഉണ്ടാകുന്ന മാങ്ങയുടെ അണ്ടി കുഴിച്ചിട്ടാൽ അതേ ഒട്ടുമാവിന്റെ ഗുണമുള്ള തൈ ലഭിക്കാൻ സാധ്യത വളരെ കുറവാണ്.

ഒട്ടുമാവിന്റെ അടിഭാഗത്തിനെ റൂട്സ്റ്റോക്ക് എന്നും അതിൽ ഒട്ടിക്കുന്ന മറ്റൊരു ചെടിയുടെ തണ്ടിനെ മുകുളം എന്നുമാണ് പറയുന്നത്. ഇതിൽ നിന്നും ഉണ്ടാവുന്ന ഒട്ടുമാവിലെ മാങ്ങയണ്ടി കുഴിച്ചിട്ടാൽ മുകുളമായി തിരഞ്ഞെടുത്ത ചെടിയുമായി സാമ്യമുള്ള തൈ ആണ് ലഭിക്കുക. ഈ തൈ അതേ സ്വഭാവവും ഗുണവും കാണിക്കില്ല.  കാരണം, ഒട്ടുമാവിന്റെ അണ്ടി ക്രോസ്സ് ബ്രീഡിലൂടെ  (Cross pollination) ആണ് ഉണ്ടാകുന്നത്. ആയതിനാൽ പോളീ എംബ്രിയോണി എന്ന പ്രതിഭാസം അതിൽ നടക്കാൻ സാധ്യത കൂടുതലാണ്. ഒരൊറ്റ ബീജസങ്കലനം ചെയ്ത അണ്ഡത്തിൽ നിന്ന് രണ്ടോ അതിലധികമോ ഭ്രൂണങ്ങൾ വികസിക്കുന്ന പ്രതിഭാസമാണ് പോളി എംബ്രിയോണി. ഇങ്ങനെ ഉണ്ടാകുന്ന ഭ്രൂണങ്ങൾ പരസ്പരം സമാനമാണെങ്കിലും, മാതാപിതാക്കളിൽ നിന്ന് ജനിതകപരമായി വ്യത്യസ്തമാണ്. ആയതിനാൽ അതേ ഗുണമുള്ള തൈ ലഭിക്കില്ല.

വാൽക്കഷണം:  ഭൂരിഭാഗം മാവിലും പരപരാഗണം (Cross Pollination) നടന്നാണ് മാങ്ങയുണ്ടാവുന്നത്. അപ്പോൾ ഒരേ മാവിന്റെ അണ്ടിയാണെങ്കിലും മുളച്ചാൽ അതേ ഗുണമുള്ള മാവുണ്ടാവില്ല. ഒരേ പൂവിലെ പൂമ്പൊടി വീണാൽ മാങ്ങയുണ്ടാവാത്ത അവസ്ഥയും ഉണ്ട്. എന്നാൽ വാണിജ്യാവശ്യത്തിൽ വളർത്തുന്ന ചില മാവുകളിൽ ഇത്തരം പ്രശ്നങ്ങൾ കുറവാണ്. (സ്വപരാഗണം നടക്കുന്ന മാവിനങ്ങളിൽ മാങ്ങയണ്ടിയിൽ നിന്നുണ്ടാവുന്ന പുതിയ മാവുകൾക്ക് അതേ ഗുണം ഉണ്ടാവാം)

Share This Article
Print Friendly and PDF