ഏപ്രിൽ മാസത്തിൽ സംഭവിക്കുന്ന പൂർണ്ണചന്ദ്രനെ പലപ്പോഴും "പിങ്ക് ചന്ദ്രൻ" എന്ന് വിളിക്കുന്നു, പ്രത്യേകിച്ചും അമേരിക്കൻ തദ്ദേശീയ പാരമ്പര്യങ്ങളിൽ. പേരു കേൾക്കുമ്പോൾ, അന്നേദിവസം ചന്ദ്രൻ പിങ്ക് നിറമാകുന്നു എന്ന് കരുതേണ്ടതില്ല; മറിച്ച്, ഇത് മോസ് പിങ്ക് (അല്ലെങ്കിൽ വൈൽഡ് ഗ്രൗണ്ട് ഫ്ലോക്സ്) എന്ന പുഷ്പവുമായി ബന്ധപ്പെട്ട് വിളിക്കപ്പെടുന്നതാണ്. സാധാരണയായി വടക്കേ അമേരിക്കയിൽ വസന്തകാലത്തിന്റെ സൂചനയായി മോസ് പിങ്ക് പൂക്കുന്നു. 2025-ൽ, പിങ്ക് ചന്ദ്രൻ ഏപ്രിലിലെ പൂർണ്ണചന്ദ്രനായിരിക്കും—, ഇത് ഇന്ത്യൻ സമയം ഏപ്രിൽ 13ന് പുലർച്ചെ ആണ്.
ചിലപ്പോൾ, പൊടി അല്ലെങ്കിൽ മലിനീകരണം പോലുള്ള അന്തരീക്ഷ സാഹചര്യങ്ങളിൽ പ്രകാശം വിസരണം സംഭവിച്ച് ചന്ദ്രൻ ചുവപ്പോ, പിങ്കോ നിറത്തിൽ കാണപ്പെടാറുണ്ട് ; എന്നാൽ അതല്ല ഈ പേര് സൂചിപ്പിക്കുന്നത്. നീല ചന്ദ്രൻ, കറുപ്പ് ചന്ദ്രൻ എന്നൊക്കെ പറയും പോലെ നിറവുമായി ബന്ധമൊന്നുമില്ലാത്ത ഒരു പൗർണ്ണമിയാണ് പിങ്ക് പൗർണ്ണമി.
-
Pink Full Moon (പിങ്ക് ഫുൾ മൂൺ) - ഏപ്രിൽ മാസത്തിലെ പൗർണ്ണമി. വടക്കേ അമേരിക്കയിലെ തദ്ദേശവാസികൾ വസന്തകാലത്ത് പൂക്കുന്ന "moss pink" (Phlox subulata) എന്ന പിങ്ക് പൂക്കളിൽ നിന്നാണ് ഈ പേര് നൽകിയത്. ചന്ദ്രൻ പിങ്ക് നിറത്തിൽ കാണില്ല; പേര് മാത്രമാണ് പിങ്കുമായി ബന്ധപ്പെട്ടത്. "moss pink" പൂക്കളിൽ നിന്നാണ് ഈ പേര് ലഭിച്ചത് ഈ വർഷം തീയതി & സമയം: ഏപ്രിൽ 13, പുലർച്ചെ
Blue Moon (നീല ചന്ദ്രൻ) - ഒരു കലണ്ടർ മാസത്തിൽ രണ്ട് പൗർണ്ണമികൾ ഉണ്ടെങ്കിൽ രണ്ടാമത്തേതിനെ ഇങ്ങനെ വിളിക്കുന്നു. കൂടാതെ ഒരു ഋതുവിൽ (3 മാസം) നാല് പൗർണ്ണമികൾ ഉണ്ടെങ്കിൽ മൂന്നാമത്തേതിനെ സീസണൽ ബ്ലൂ മൂൺ എന്നു വിളിക്കും. ഇതിന് നീലയുമായി ബന്ധമില്ല. അപൂർവമായി, കാട്ടുതീ, അഗ്നിപർവ്വത പൊട്ടിത്തെറിയ്ക്ക് ശേഷമുള്ള അന്തരീക്ഷത്തിൽ പുകയോ പൊടിയോ പടർന്നാൽ ചന്ദ്രൻ നീല നിറത്തിൽ കാണപ്പെടാം
Blood Moon (രക്തചന്ദ്രൻ) -പൂർണ്ണ ചന്ദ്രഗ്രഹണത്തിനിടെ ചന്ദ്രൻ ചുവപ്പോ തവിട്ടോ നിറത്തിൽ കാണപ്പെടുന്നു. ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുമ്പോൾ, സൂര്യപ്രകാശം ഭൂമിയുടെ അന്തരീക്ഷത്തിലൂടെ വിതറപ്പെട്ട് ചുവപ്പ് നിറം ചന്ദ്രനിൽ പ്രതിഫലിക്കുന്നു. ശാസ്ത്രീയമായി യഥാർത്ഥ ചുവപ്പ്/തവിട്ട് നിറത്തിൽ തന്നെ ചന്ദ്രനെ കാണാം 2025-ൽ രണ്ട് പൂർണ്ണ ചന്ദ്രഗ്രഹണങ്ങൾ ഉണ്ട്, ഇവ രക്തചന്ദ്രനായി കാണപ്പെടും. മാർച്ച് 14 ന് വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിൽ ദൃശ്യമാകും. സെപ്റ്റംബർ 8 ന് ഏഷ്യ, ഓസ്ട്രേലിയ, യൂറോപ്പ് എന്നിവിടങ്ങളിൽ കാണാം. ചന്ദ്രൻ ചുവപ്പ്/തവിട്ട് നിറത്തിൽ ദൃശ്യമാകും..
Black Moon (കറുത്ത ചന്ദ്രൻ) -ഒരു കലണ്ടർ മാസത്തിൽ രണ്ട് അമാവാസികൾ ഉണ്ടെങ്കിൽ രണ്ടാമത്തേത്. ചന്ദ്രൻ കറുത്തതല്ല; അമാവാസിയിൽ ചന്ദ്രൻ ദൃശ്യമല്ലാത്തതിനാൽ "കറുപ്പ്" എന്നത് പ്രതീകാത്മകമാണ്.
Super Moon (സൂപ്പർ മൂൺ) - ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്തുള്ള സമയത്ത് (പെരിജീ) സംഭവിക്കുന്ന പൗർണ്ണമി. ഇത് കൂടുതൽ വലുതും തിളക്കമുള്ളതുമായി കാണപ്പെടും, ചിലപ്പോൾ അന്തരീക്ഷ സാഹചര്യങ്ങൾ കാരണം മഞ്ഞയോ ഓറഞ്ചോ നിറത്തിൽ തോന്നാം. നിറം മാറ്റമല്ല, പക്ഷേ തിളക്കം കൂടുതലുള്ളതിനാൽ ചിലപ്പോൾ നിറം കൂടുതൽ വ്യക്തമായി തോന്നാം.
നിരീക്ഷിക്കുമ്പോൾ
-Harvest Moon (വിളവെടുപ്പ് ചന്ദ്രൻ) - ശരത്കാല സമരാത്രി (Autumnal Equinox)ന് ഏറ്റവും അടുത്തുള്ള പൗർണ്ണമി, സാധാരണയായി സെപ്റ്റംബർ അല്ലെങ്കിൽ ഒക്ടോബർ മാസത്തിൽ. ഇത് പലപ്പോഴും ഓറഞ്ച് അല്ലെങ്കിൽ മഞ്ഞ നിറത്തിൽ തോന്നാം,
-Pink Moon, Harvest Moon, Super Moon: തുറന്ന പ്രദേശത്ത് നിന്ന്, പ്രത്യേകിച്ച് ചക്രവാളത്തിനടുത്ത് ചന്ദ്രൻ ഉദിക്കുമ്പോൾ നോക്കുക. ബൈനോക്കുലർ ഉപയോഗിക്കുന്നത് വിശദാംശങ്ങൾ കാണാൻ സഹായിക്കും.
-Blood Moon: ചന്ദ്രഗ്രഹണ സമയത്ത് പ്രത്യേക ഉപകരണങ്ങൾ ആവശ്യമില്ല, പക്ഷേ വ്യക്തമായ ആകാശം വേണം.
-Black Moon: അമാവാസി ആയതിനാൽ നക്ഷത്രനിരീക്ഷണത്തിന് അനുയോജ്യമാണ്.