പുരാതന ജൈവാവശിഷ്ടങ്ങളിൽ നിന്നും DNA വേർതിരിച്ചെടുക്കാൻ പറ്റുമോ?

അവ  നശിച്ചു  പോകില്ലേ? ഇതിനെ കുറിച്ച്  വിശദമാക്കാമോ?



ancient-dna

Category: ജീവശാസ്ത്രം

Subject: Science

19-Sep-2020

392

ഉത്തരം

പുരാതന ജൈവാവശിഷ്ടങ്ങളിൽ നിന്നും ഡി.എൻ.എ വേർത്തിരിച്ചെടുക്കാൻ പറ്റും. വളരെ പുരാതനമായ, നാല്പതിനായിരം  വർഷം മുതൽ ഒന്നരലക്ഷം വർഷം വരെ പഴക്കമുള്ള ഫോസിലുകളിൽ നിന്നും ഡി.എൻ.എ വേർത്തിരിച്ച് എടുത്തീട്ടുണ്ട്.

വെറുതെ മണ്ണിൽ കിടന്ന് ദ്രവിച്ചാൽ ഡി.എൻ.എ യും നശിക്കും. എന്നാൽ ഒരിക്കൽ ജീവിച്ചിരുന്നവയുടെ  ദ്രവിക്കാതെ അവശേഷിച്ച ശരീര ഭാഗമോ അല്ലെങ്കിൽ അടയാളമോ അതുണ്ടാവാൻ അനുകൂലമായ സാഹചര്യങ്ങളിൽ (ഉദാ: വലിയ മർദ്ദം, തണുപ്പ്) പാറക്കുള്ളിലോ അല്ലെങ്കിൽ ആമ്പർ കല്ലുകളിലോ , ഉറഞ്ഞുപോയ മരത്തികലോ ഒക്കെ സംരക്ഷിക്കപ്പെട്ടതിനെ ആണു ഫോസ്സിൽ എന്നു പറയുന്നത്.  അപ്പോൾ  അനുകൂലമായ സാഹചര്യങ്ങളിൽ ദ്രവിക്കാതിരിക്കുന്ന ഫോസിലിനുള്ളിലെ ഡി.എൻ.എയും കേടു കൂടാതിരിക്കും. ഫോസിലുകളിലെ  ഇത്തരം ഡി.എൻ. എ  വിവരങ്ങൾ എത്രത്തോളം സംരക്ഷിക്കപ്പെട്ടിരിക്കും എന്നത് ഫോസിലിനകത്ത് പെട്ട തന്മാത്രകളുടെ ശക്തി അനുസരിച്ചിരിക്കും. അതായത് അവയ്കു ചുറ്റുമുള്ള താപനില, പി.എച്ച്, ബാക്ടീരിയകൾ അവയെ നശിപ്പിക്കാനുതുകന്ന തരത്തിലുള്ളതാവരുത്. അത്തരം അനുകൂല ചുറ്റുപാടുകളിൽ ഉണ്ടായ ഫോസിലുകളിൽ നിന്നും ഡി.എൻ.എ  വേർത്തിരിച്ചെടുക്കാനാകും.

ഡി.എൻ.ആ യുടെ ഹാഫ് ലൈഫ് എന്നത് ഏതാണ്ട് 521 വർഷം എന്നു കണക്കാക്കപ്പെട്ടിരിക്കുന്നു. ഈ കണക്കനുസരിച്ച് മാതൃക സാഹചര്യങ്ങളിൽ 68 ലക്ഷം വർഷം ആണു ഡി.എൻ.ആ യുടെ എല്ലാ ബന്ധങ്ങളും പൊട്ടിത്തീരാൻ എടുക്കുന്ന സമയം. അപ്പോൾ അനുകൂല സാഹചര്യങ്ങളിൽ ഉണ്ടായ ഫോസിലുകളിൽ നിന്നും ഇനിയും പഴയ ഡി.എൻ.അ സാമ്പിളുകൾ നമുക്ക് ലഭിച്ചേക്കാം. ഫോസിലുകളുടെ ഉള്ളിൽ DNA യ്ക്ക് കേടുകൂടാതെ ഇരിക്കാൻ സാധിക്കുന്ന സമയം, ശാസ്ത്രലോകം കരുതിയതിനേക്കാൾ പലമടങ്ങ് അധികമാണെന്നാണ് പല തെളിവുകളും കാണിച്ചു തരുന്നത്. ഗ്രീൻലാൻറിലെ ഐസിലകപ്പെട്ട ചില ഷഡ്പദങ്ങളുടേയും സസ്യങ്ങളുടേയും ഫോസിലുകളിൽ നിന്നും 800,000 വർഷം പഴക്കമുള്ള DNA കണ്ടെത്തിയിട്ടുണ്ട്.

എത്ര വേഗത്തിലാണ് DNAയുടെ  വിഘടനം (degeneration of DNA) എന്ന് കൃത്യമായും പഠിക്കാൻ ഇനിയും സാധിച്ചിട്ടില്ല. നേരത്തെ പറഞ്ഞ 521 വർഷത്തെ DNA യുടെ Half Life- എന്ന് പറയുന്നതു പോലും നമ്മൾ ലബോറട്ടറിയിൽ നടത്തിയ പരീക്ഷണങ്ങളേക്കാൾ (simulation experiments) 400 മടങ്ങ് പതിയെയാണ്! അതുകൊണ്ടു തന്നെ, നമ്മുടെ അനുമാനം ശരിയെങ്കിൽ, മഞ്ഞിൽ ഘനീഭവിച്ച ഒരു എല്ലിനുള്ളിലെ, അത്യാവശ്യം നീളുള്ള ഒരു  ഫോസിൽ ഡി.എൻ.എ നശിക്കാൻ ഏതാണ്ട് 10 ലക്ഷം വർഷങ്ങൾ വേണ്ടിവരും.

ചിത്രം : പുരാതന ഈജിപ്ഷ്യൻ പുരോഹിതനായ നെഖ്ത്-അങ്കിന്റെ കരളിൽ നിന്ന് വേർതിരിച്ചെടുത്ത 4,000 വർഷം പഴക്കമുള്ള ക്രോസ്-ലിങ്ക്ഡ് ഡിഎൻഎ.



അധികവായനയ്ക്ക്

  1. https://en.wikipedia.org/wiki/Ancient_DNA
  2. DNA from fossils: the past and the future
Share This Article
Print Friendly and PDF