നക്ഷത്രങ്ങളിൽ ഏറ്റവും കൂടുതലുള്ള മൂലകം ?


ഉത്തരം

സിംഹഭാഗവും ഹൈഡ്രജൻ. രണ്ടാം സ്ഥാനത്ത് ഹീലിയം. ഉദാഹരണത്തിന് സൂര്യന്‍ എടുത്താല്‍ ഏതാണ്ട് 74% ഹൈഡ്രജന്‍, 24% ഹീലിയം എന്ന് പറയാം.


കൂടുതല്‍ വലിപ്പമുള്ള മറ്റ് മൂലകങ്ങളും (ഇവയെ നക്ഷത്രഭൗതികശാസ്ത്രജ്ഞര്‍ മെറ്റലുകള്‍, metals, എന്നാണ് വിളിക്കുക) കുറഞ്ഞ അളവിലാണെങ്കിലും നക്ഷത്രങ്ങളില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. മിക്കവാറും എല്ലാ നക്ഷത്രങ്ങളിലും കുറച്ചാണെങ്കിലും മെറ്റലുകള്‍ കാണപ്പെടാറുണ്ട്.ജ്യോതിശ്ശാസ്ത്രത്തിലെ ലോഹവും അലോഹവും - പ്രൊഫ. കെ.ആർ.ജനാർദനൻ എഴുതിയ ലൂക്ക ലേഖനം വായിക്കാം

Share This Article
Print Friendly and PDF