നമുക്ക് ശനിയിൽ പോകാൻ കഴിയുമോ?


ഉത്തരം


അത് ഒട്ടും എളുപ്പമല്ല. ശനി വളരെ അകലെയാണ്. ഭൂമിയും ശനിയും ചലനത്തിലായതു കൊണ്ട് അവ തമ്മിലുള്ള ദൂരം എപ്പോഴും മാറിക്കൊണ്ടിരിക്കും.  പരസ്പരം ഏറ്റവും അടുത്തായിരിക്കുമ്പോൾ പോലും അവതമ്മിൽ 120 കോടി കിലോമീറ്റർ ദൂരം ഉണ്ട്. ഇത് ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തിൻ്റെ 3000 ഇരട്ടിയിലധികമാണ്. ഇനി നമ്മൾ നിരവധി വർഷം യാത്ര ചെയ്ത് അവിടെയെത്തിയാലും ആ വാതക ഭീമനിൽ  ലാൻഡ് ചെയ്യാൻ പറ്റിയ ഒരു പ്രതലമില്ല. അതു കൊണ്ട് ആ ആഗ്രഹം മനസ്സിൽ വെക്കുക. ചന്ദ്രനിലോ പരമാവധി ചൊവ്വയിലോ വരെ മാത്രം പോകാൻ ശ്രമിക്കുക.

Share This Article
Print Friendly and PDF