എങ്ങനെയാണ് രോമാഞ്ചം(goosebumps) ഉണ്ടാവുന്നത്?


ഉത്തരം


മനുഷ്യർ പേടിക്കുമ്പോഴോ, തണുക്കുമ്പോഴോ തലച്ചോറിലെ ഹൈപ്പോതലമാസ് ഉണരുകയും ശരീരത്തിലെ സിമ്പതറ്റിക് നാഡി വ്യവസ്ഥയെ (sympathetic nervous system  ) ഉത്തേജിപ്പിക്കുകയും ചെയ്യും. ഈ നാഡി വ്യവസ്ഥയാണു പേടിക്കുമ്പോൾ  പൊരുതുക അല്ലെങ്കിൽ രക്ഷപ്പെടുക  എന്ന വികാരം ( fight-or-flight responses.)  ഉണ്ടാക്കുന്നത്. സിമ്പതറ്റിക് നാഡി വ്യവസ്ഥ ഉണർന്നതിൻ്റെ ഫലമായി  അഡ്രിനാലിൻ  ഹോർമോൺ ഉത്പാദിപ്പിക്കപ്പെടുന്നു. ഈ ഹോർമോൺ രക്തത്തിലൂടെ സഞ്ചരിച്ച് തൊലിയിൽ എത്തുമ്പോൾ തൊലിയിലെ രോമങ്ങളുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്ന അറേക്റ്റർ പിൽ  എന്ന പേശിയെ (arrector pili muscles ) സങ്കോചിപ്പിക്കുന്നു. ഈ  പേശി സങ്കോചം മൂലം തൊലിയിൽ ഒരു ചെറിയ മുഴ രൂപപ്പെടുകയും അതിനോട് ചേർന്നു നിൽക്കുന്ന രോമം എഴുന്നേറ്റു നിൽക്കുകയും ചെയ്യും.

ചിത്രത്തിൽ 1) എപ്പിഡെർമിസ് 2) അറേക്റ്റർ പിൽ  എന്ന പേശി 3) രോമം 4) ഡെർമിസ്കൂടുതൽ വായനയ്ക്ക്
  1. why-do-humans-get-goosebu
  2. The hair-raising reason for goosebumps
Share This Article
Print Friendly and PDF