ധൈര്യമായി പാചകം ചെയ്യാം. അത് ചൂട് നന്നായി കടത്തിവിടു ന്നതും ഭാരം കുറഞ്ഞതുമായ വസ്തുവാണ്. കൂടാതെ വിലയും കുറവാണ്. പാചകം ചെയ്യുമ്പോൾ അലൂമിനിയത്തിൻ്റെ വളരെ ചെറിയ ഒരു ഭാഗം ഭക്ഷണത്തിൽ കലരാനും ശരീരത്തിൽ പ്രവേശിക്കാനും സാദ്ധ്യതയുണ്ട്. എന്നാൽ ഇതു മൂത്രത്തിലൂടെ പുറത്തു പോകും. അലൂമിനിയം പാത്രങ്ങളിൽ ആഹാരം പാചകം ചെയ്തു കഴിച്ചതു കൊണ്ട് ആർക്കെങ്കിലും ആരോഗ്യ പ്രശ്നങ്ങളുണ്ടായതായി ശ്രദ്ധയിൽ പെട്ടിട്ടില്ല. നമ്മൾ കഴിക്കുന്ന പല ആഹാരങ്ങളിലും മരുന്നുകളിലും അലൂമിനിയത്തിന്റെ അംശം ഉണ്ട് എന്നതും ഇവിടെ ഓർക്കുക.