സാന്ദ്രതയിലുള്ള (density) വ്യത്യാസമാണ് ഇതിനു കാരണം. നാരങ്ങയുടെ ശരാശരി സാന്ദ്രത ജലത്തിന്റെ സാന്ദ്രതയേക്കാൾ കൂടുതലായതിനാൽ അതു താഴ്ന്നു കിടക്കും. നല്ല പോലെ ഉപ്പു ചേർത്ത വെള്ളമാണെങ്കിൽ അതിന്റെ സാന്ദ്രത നാരങ്ങയുടെ സാന്ദ്രതയേക്കാൾ അധികമാകും. അപ്പോൾ നാരങ്ങ പൊങ്ങിക്കിടക്കും. ചാവുകടൽ (dead sea) എന്നു കേട്ടിട്ടില്ലേ? അവിടുത്തെ വെള്ളത്തിൽ ധാരാളം ലവണങ്ങൾ അലിഞ്ഞു ചേർന്നിട്ടുള്ളതിനാൽ മനുഷ്യർക്ക് പൊങ്ങിക്കിടക്കാൻ കഴിയും.