വിദൂര നക്ഷത്രങ്ങളെ അപേക്ഷിച്ചു നോക്കുകയാണെങ്കിൽ ചന്ദ്രൻ ഭൂമിയെ ഒരു പ്രാവശ്യം പരിക്രമണം ചെയ്യാൻ എടുക്കുന്ന സമയം ഏകദേശം 27 ദിവസം. കുറച്ചു കൂടി കൃത്യമായി പറഞ്ഞാൽ 27.321662 ദിവസം. അതേ സമയം സൂര്യനെ അടിസ്ഥാന പറയുകയാണെങ്കിൽ ഏകദേശം 29.5 ദിവസം. രണ്ട് അമാവാസികൾക്കിടയിലുളള്ള ശരാശരി ഇടവേളയാണിത്. ഭൂമി സൂര്യനെ ചുറ്റിക്കൊണ്ടിരിക്കുന്നതിനാലാണ് ഈ സമയങ്ങൾ വ്യത്യസ്തമാകുന്നത്.