ഇതിനുള്ള കാരണം ഹരിതഗൃഹ പ്രഭാവം (greenhouse effect) ആണ്. സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹമായ ബുധനിൽ പറയത്തക്ക അന്തരീക്ഷവായുവില്ല. എന്നാൽ ശുക്രനു ചുറ്റും നല്ല കട്ടിയുള്ള അന്തരീക്ഷമുണ്ട്. അന്തരീക്ഷമർദ്ദം ഭൂമിയിലേതിന്റെ 90 ഇരട്ടിയിലധികമാണ്. അവിടെ പ്രധാനമായുള്ളത് കാർബൺ ഡയോകസൈഡ് (96.5%) ആണ്. ഇതു കൂടാതെ സൾഫ്യൂറിക് ആസിഡ് മേഘങ്ങളും വലിയ അളവിൽ ലുണ്ട്. അത് ചൂട് പുറത്തേക്ക് പോകുന്നതു തടഞ്ഞു കൊണ്ട് ഒരു പുതപ്പു പോലെ പ്രവർത്തിക്കുന്നു. ഇതിനാൽ താപനില വളരെ ഉയരുന്നു. അവിടെ താപനില ഏതാണ്ട് 440 - 480 ഡിഗ്രി സെൽഷ്യസ് എന്ന പരിധിയിലാണ്. എന്നാൽ ബുധനിൽ ഇത് -180oC മുതൽ +430oC വരെയുള്ള പരിധിയിൽ കാണപ്പെടുന്നു. അവിടെ രാത്രിയും പകലും തമ്മിൽ താപനിലയിൽ വലിയ വ്യത്യാസം വരാൻ കാരണവും അന്തരീക്ഷ വായുവിന്റെ അഭാവമാണ്.