സാധാരണയായി ഗാലക്സികൾ തമ്മിലുള്ള ദൂരം ലക്ഷക്കണക്കിനു പ്രകാശവർഷം വരും. അതായത് പ്രകാശത്തിൻ്റെ വേഗത്തിൽ സഞ്ചരിച്ചാൽ പോലും അവ തമ്മിലുള്ള ദൂരം കടന്നു പോകാൻ ലക്ഷക്കണക്കിനു വർഷമെടുക്കും. നമ്മൾ ഇതുവരെയായി സൗരയൂഥത്തിനു പുറത്തേക്കു സഞ്ചരിക്കാൻ കഴിയുന്ന വിധത്തിൽ അയച്ചിട്ടുള്ള ബഹിരാകാശ പേടകങ്ങളുടെ പരമാവധി വേഗം പ്രകാശവേഗത്തിൻ്റെ പതിനായിരത്തിലൊരു അംശത്തേക്കാൾ കുറവാണ്. കൂടാതെ അത്ര ദൂരത്തിലെത്തുന്ന ബഹിരാകാശ പേടകങ്ങളുമായി കമ്മ്യൂണിക്കേഷൻ പ്രായോഗികമാവില്ല.