കടലിൽ എത്ര ജീവികളുണ്ട് ?


ocean-biodiversity

Category: ജീവശാസ്ത്രം

Subject: Science

29-Sep-2020

1473

ഉത്തരം

പത്തുവർഷമെടുത്തു നടത്തിയ "സെൻസസ് ഓഫ് മറൈൻ ലൈഫി'ൽ ഏതാണ്ട് 540ൽ പരം സമുദ്ര പര്യവേഷണങ്ങൾ നടന്നു. അത് ഇന്ത്യ ഉൾപ്പെടെ 80 രാജ്യങ്ങളിലെ 2700 - ശാസ്ത്രജ്ഞർ പങ്കെടുത്ത ബൃഹത്തായ പരിപാടിയായിരുന്നു. കടലിലെ ജീവന്റെ വൈവിധ്യം, വിതരണക്രമം തുടങ്ങിയവ രേഖപ്പെടുത്താനായി ആരംഭിച്ച ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമുദ്രഗവേഷണ പ്രോജക്റ്റ് ആണ് സെൻസസ് ഓഫ് മറൈൻ ലൈഫ്.



2010 ൽ പ്രസ്തുത പ്രോജക്റ്റ് അവസാനിക്കുമ്പോൾ 30 മില്യൻ നിരീക്ഷണങ്ങളിലൂടെ 20,000 പുതിയ ജീവികളെ കണ്ടെത്തിയിരുന്നു. കടലിലെ മൊത്തം സ്പീഷീസുകളുടെ വൈവിധ്യം 2.3 ലക്ഷത്തിൽ നിന്ന് 2.5 ലക്ഷമായി വർധിച്ചു. ലോഹങ്ങളെപ്പോലും ഉരുക്കുന്ന ചൂടിലും കടൽ വെള്ളം മഞ്ഞുകട്ടയാവുന്ന തണുപ്പിലും പ്രകാശവും പ്രാണവായുവും ഇല്ലാത്ത ആഴക്കടലിലും ജീവികൾ ഉണ്ടെന്നുമാത്രമല്ല സവിശേഷ ആവാസവ്യവസ്ഥകൾ നിലനില്ക്കുന്നതായും കണ്ടെത്തി.

ഭാരത്തെ അടിസ്ഥാനമാക്കിയാൽ സമുദ്രത്തിലെ അന്തേവാസികളുടെ 90 ശതമാനവും സൂക്ഷ്മജീവികളാണ്. സമുദ്രത്തിലെ സൂക്ഷ്മജീവികളുടെ മൊത്തം ഭാരം 240 ബില്യൻ (1 ബില്യൻ = 109) ആഫ്രിക്കൻ ആനകളുടെ ഭാരത്തിനു സമാനമാണ്. ഭൂമധ്യരേഖയോട് ചേർന്നുകിടക്കുന്ന സമുദ്രങ്ങളിൽ ഒരു ലിറ്റർ സമുദ്രജലത്തിൽ ഏകദേശം 38,000 തരത്തിൽപെട്ട ബാക്ടീരിയ വരെ ഉണ്ടാകാമെന്ന് അനുമാനിക്കുന്നുണ്ട്.


കൂടുതൽ വായനയ്ക്ക് 2020 ഒക്ടോബർ ലക്കം ശാസ്ത്രകേരളം വായിക്കാം

Share This Article
Print Friendly and PDF