ഭൂമി അടക്കമുള്ള ഗ്രഹങ്ങളുടെ ഭാരം കണ്ടുപിടിച്ചതെങ്ങനെ ?


ഉത്തരം

ഭാരം എന്നു കൊണ്ട് ഉദ്ദേശിച്ചത് ദ്രവ്യമാനം (mass) ആണെന്ന ധാരണയിലാണ് ഉത്തരം എഴുതുന്നത്. ഭൂമിയുടെ കാര്യം ആദ്യം പറയാം. ഭൂമിയുടെ ഉപരിതലത്തിലുള്ള ഏതു വസ്തുവിനും ഗുരുത്വാകർഷണത്താൽ mg  ബലം അനുഭവപ്പെടുന്നു. ന്യൂട്ടന്റെ സാർവ്വിക ഗുരുത്വാകർഷണ നിയമം അനുസരിച്ച് ആ ബലം GMm /R2 നു തുല്യമായിരിക്കണം. ഈ സമവാക്യത്തിൽ G എന്നത് ഗുരുത്വസ്ഥിരാങ്കവും M എന്നത് ഭൂമിയുടെ മാസ്സും ആകുന്നു. ഈ സമവാക്യത്തിൽ നിന്ന് Mനു വേണ്ടി ഒരു സമവാക്യം ഉണ്ടാക്കാം.

M = g R2/ G

ഇതിൽ g = 9.8 m/s2. R = 6400 km G = 6.7 x 10-11N m2kg-2,  എന്നീ മൂല്യങ്ങൾ കൊടുത്താൽ ഭൂമിയുടെ മാസ്സ് ഏകദേശം 6 X 1024 kg എന്നു ലഭിക്കും.  മറ്റു ഗ്രഹങ്ങളുടെ മാസ്സ് കണക്കാക്കുന്നത് അത് അതിന്റെ ചുറ്റും കറങ്ങുന്ന ഉപഗ്രഹങ്ങളിൽ ചെലുത്തുന്ന ഗുരുത്വബലത്തിന്റെ അടിസ്ഥാനത്തിലാണ്. ഉപഗ്രഹങ്ങൾ ഇല്ലാത്ത ബുധൻ, ശുക്രൻ എന്നീ ഗ്രഹങ്ങളുടെ കാര്യത്തിൽ അവയുടെ അടുത്തേക്ക് മനുഷ്യർ അയച്ച ബഹിരാകാശ പേടകങ്ങളിൽ അവ ചെലുത്തിയ ബലത്തിൽ നിന്നാണ് മാസ്സ് തിട്ടപ്പെടുത്തിയത്. 

Share This Article
Print Friendly and PDF