മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയത് 1969 ജൂലൈ 20 നാണോ ? 21 നാണോ ?

രണ്ടു തിയ്യതികളും കാണുന്നല്ലോ

ഉത്തരം

1969-ൽ മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ സമയത്ത് വടക്കേ അമേരിക്കയിൽ ജൂലൈ 20 രാത്രിയായിരുന്നു. നീൽ ആംസ്ട്രോങ്ങ് ചന്ദ്രനിൽ കാലുകുത്തിയ സമയത്ത് അന്താരാഷ്ട്ര സമയമെന്നത് ( UTC) ജൂലൈ 21 രാവിലെ 2.56 ആയിരുന്നു. മുൻപ് ഗ്രീൻവിച്ച് മീൻ സമയം എന്നറിയപ്പെട്ടിരുന്നതാണ് ഇപ്പോൾ യു ടി സി എന്നറിയപ്പെടുന്നത്. ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം അനുസരിച്ച് ജൂലൈ 21 രാവിലെ 8:26നാണ് ചന്ദ്രനിൽ ആദ്യമായി കാലുവെച്ചതായി പരിഗണിക്കപ്പെടുന്നത്. അന്താരാഷ്ട്ര തലത്തിൽ ചന്ദ്രദിനം (Moon day) ആയി പരിഗണിക്കുന്നത് ജൂലൈ 20 ആണ്.  നമ്മൾ കേരളത്തിൽ മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയതിന്റെ വാർഷികമായി ആഘോഷിക്കുന്നത് ജൂലൈ 21-നും. രണ്ടിനും അതിന്റേതായ യുക്തിയുണ്ട്.

Share This Article
Print Friendly and PDF