ഗുരുത്വാകർഷണമാണ് ഇതിനുളള
പ്രധാന കാരണം. ഗുരുത്വബലം വസ്തുക്കളെ പൊതുകേന്ദ്രത്തിലേക്ക് അടുപ്പിക്കാൻ
ശ്രമിക്കും. വലിപ്പം കൂടിയ വസ്തുക്കളിൽ ഈ ബലവും കൂടുതൽ ആയിരിക്കും. അതിനാൽ
നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ പോലുള്ള ആകാശവസ്തുക്കൾക്ക് ഗോളാകൃതിയാണ്. എന്നാൽ ചില
വ്യത്യാസങ്ങളും പ്രകടമാണ്. ഉദാഹരണമായി ഭൂമിയുടെ കാര്യത്തിൽ
ഭൂമധ്യരേഖാപ്രദേശങ്ങൾ പുറത്തേക്കു തള്ളിയും ധ്രുവപ്രദേശങ്ങൾ കുടുതൽ
പരന്നിട്ടുമാണ്. ഇതിനുള്ള കാരണം ഭൂമിയുടെ കറക്കമാണ്. ഭൂമിയെക്കാൾ വേഗത്തിൽ
സ്വയംഭ്രമണം ചെയ്യുന്ന വ്യാഴത്തിന്റെ കാര്യത്തിൽ ഇത് കൂടുതൽ പ്രകടമാണ്.
എന്നാൽ വലിപ്പത്തിൽ ചെറുതായ ഉപഗ്രഹങ്ങളുടെയും ഛിന്നഗ്രഹങ്ങളുടെയും കാര്യത്തിൽ ഇതു ശരിയല്ല. ഉദാഹരണമായി ചൊവ്വയുടെ ഉപഗ്രഹങ്ങളായ ഫോബോസ്, ഡീമോസ് എന്നിവയ്ക്ക് ഗോളാകൃതിയില്ല. ഇവ രണ്ടും വളരെ ചെറിയ ഉപഗ്രഹങ്ങളാണ്. ഏതാനും കിലോമീറ്ററുകൾ മാത്രമാണ് ഇവയുടെ വലിപ്പം.
ആയിരം കിലോമീറ്റർ ഒക്കെ വലിപ്പമുള്ള ഗ്രഹങ്ങളും ഉപഗ്രഹങ്ങളും മറ്റു വസ്തുക്കളും ഏതാണ്ട് ഗോളാകൃതി ആയിരിക്കും.
ഇനി പ്രപഞ്ചത്തിന്റെ മൊത്തം കാര്യമെടുത്താൽ അതിന്റെ ആകൃതിയെ കുറിച്ചുള്ള ധാരണ നമ്മുടെ നിരീക്ഷണത്തിലെ പരിമിതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതുവരെയുള്ള നിരീക്ഷണങ്ങളിൽ എല്ലാ ദിശകളിൽനിന്നും ഏറെക്കുറെ സമാനമായ ചിത്രമാണ് ലഭിക്കുന്നത്. ഇത് പ്രപഞ്ചത്തിന്റെ ഒരു സവിശേഷതയാണ് എന്നാണ് നമ്മുടെ ധാരണ.