ജലത്തിൽ ലയിച്ചു ചേർന്നിട്ടുള്ള ഓക്സിജനെയാണ് മത്സ്യങ്ങൾ സ്വീകരിക്കുന്നത്. അല്ലാതെ ജലതന്മാത്രകളിൽ നിന്ന് ഓക്സിജനെ വേർ തിരിച്ചെടുക്കുകയല്ല. മത്സ്യങ്ങൾ വായിലൂടെ വലിച്ചെടുക്കുന്ന ജലം ചെകിളകളിലൂടെ (gills) കടത്തിവിടുമ്പോൾ അതിലെ രക്തക്കുഴലുകൾ ജലത്തിൽ നിന്ന് ഓക്സിജൻ സ്വീകരിക്കുകയും കാർബൺ ഡയോക്സൈഡ് പുറത്തേക്കു വിടുകയും ചെയ്യും