ഫ്രിഡ്ജ് പ്രവർത്തിക്കുമ്പോൾ അതിനകത്തെ ചൂട് പുറത്തേക്കു വിടുത്തുണ്ട്. ഫ്രിഡ്ജിന്റെ പിൻ ഭാഗത്തായി സ്ഥാപിച്ചിരിക്കുന്ന കണ്ടൻസർ കോയിലുകൾ വഴി ചൂടു പോകുന്നുണ്ട്.. ഭൗതിക ശാസ്ത്ര നിയമങ്ങൾ അനുസരിച്ചു നോക്കിയാൽ ചൂടു പുറത്തേക്കു വിട്ടു കൊണ്ടു മാത്രമേ ഫ്രിഡ്ജിനു പ്രവർത്തിക്കാൻ കഴിയൂ. അതിനാൽ ഫ്രിഡ്ജ് തുറന്നുവെച്ചതു കൊണ്ട് മുറി തണുക്കുകയില്ല. മറിച്ചു കുറച്ചു ചൂടാകും.
AC യുടെ അടിസ്ഥാന പ്രവർത്തന രീതി ഫ്രിഡ്ജിന്റേതിനു ഏറെക്കുറെ സമാനമാണ്. എന്നാൽ ചൂട് മുറിയിൽ നിന്നു പുറത്തേക്കു പോകാനുള്ള സൗകര്യം അതിലുണ്ട്. വിൻഡോ AC യിൽ കണ്ടൻസർ കോയിലുകൾ പുറത്തായിരിക്കും. സ്‌പ്ലിറ്റ് AC യിൽ കംപ്രസ്സർ, കണ്ടൻസർ , കൂളിംഗ് ഫാൻ എന്നിവ ഔട്ട് ഡോർ യൂണിറ്റിലായിരിക്കും. ഇവയിലൂടെ ചൂട് പുറത്തേക്കു പോകും.