ചന്ദ്രനിൽ കാണുന്ന വെളുത്ത പാടുകളുടെ പേര്?

അവ എന്താണ് ?

ഉത്തരം

ചന്ദ്രനിൽ കാണുന്ന കറുത്ത ഭാഗങ്ങളെ 'maria' എന്നും വെളുത്ത ഭാഗങ്ങളെ 'highlands' എന്നും വിളിച്ചു വരുന്നു. ഇതൊക്കെ ടെലിസ്കോപ്പുകൾ കണ്ടു പിടിക്കുന്നതിനും മുമ്പേ കൊടുത്ത പേരുകളാണ്. അക്കാലത്ത് വിചാരിച്ചിരുന്നത് കറുത്ത ഭാഗങ്ങൾ ധാരാളം ജലം അടങ്ങിയ സമുദ്രങ്ങൾ ആണെന്നാണ്. maria എന്ന ലാറ്റിൻ വാക്കിൻ്റെ അർത്ഥം സമുദ്രം എന്നാണ്. മറ്റു ഭാഗങ്ങൾ ഉയർന്ന ഭാഗങ്ങളാണെന്ന ധാരണയിൽ highlands എന്നും വിളിച്ചും.


പിന്നീട് ടെലിസ്കോപ്പുകൾ ഉപയോഗിച്ച് നടത്തിയ നിരീക്ഷണങ്ങളിലൂടെ അവിടെ കടലുകൾ ഒന്നും ഇല്ലെന്നു മനസ്സിലായെങ്കിലും പണ്ടേ ഉറച്ചു പോയ പേരുകൾ മാറ്റിയില്ല. യഥാർത്ഥത്തിൽ maria ഭാഗങ്ങൾ അധികം കുന്നുകളും ഗർത്തങ്ങളും ഇല്ലാത്ത ഭാഗങ്ങളാണ്. highlands ൽ ആകട്ടെ ഇവ ധാരാളമാണ്. യഥാർത്ഥത്തിൽ highlands എന്നു പറയുന്ന ഭാഗങ്ങളും സാമാന്യം ഇരുണ്ടതാണ്. എന്നാൽ maria ഭാഗങ്ങൾ വളരെയധികം ഇരുണ്ടതായതിനാൽ highlands താരതമ്യേന വെളുത്തതായി തോന്നുന്നതാണ്. 


ഉത്തരം നൽകിയത് : ഡോ.എൻ.ഷാജി, ലൂക്ക എഡിറ്റോറിയൽ ബോർഡംഗം

Share This Article
Print Friendly and PDF