യൂറോപ്പിലെ ഈ പരീക്ഷണശാല (CERN) 100 ലധികം രാജ്യങ്ങളിലെ ശാസ്ത്രജ്ഞരുമായി സഹകരിക്കുന്നു. ഇന്ത്യൻ ശാസ്ത്ര സമൂഹം 1960 കൾ മുതൽ ഇവരുമായി സഹകരിക്കുന്നുണ്ട്. ഇന്ത്യൻ സർക്കാർ ഒരു നടരാജശില്പം സമ്മാനിച്ചപ്പോൾ അവർ അതു് സ്വീകരിച്ചു. സാമാന്യത്തിലധികം വലിപ്പമുള്ള കലാസൃഷ്ടി ആയതിനാൽ അത് അവിടെ 39, 40 നമ്പർ കെട്ടിടങ്ങൾക്കിടയിലുള്ള തുറന്ന സ്ഥലത്ത് സ്ഥാപിക്കുകയാണ് ചെയ്തത്. മറു പല രാജ്യങ്ങളിൽ നിന്നുള്ള കലാസൃഷ്ടികളും അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിലുള്ള ശാസ്ത്രജ്ഞർ പ്രവർത്തിക്കുന്ന ഒരിടം എന്ന നിലയിൽ വിവിധ സംസ് കാരങ്ങളോടുള്ള സഹിഷ്ണുതയും തുറന്ന സമീപനവുമാണ് ഇതു നൽകുന്ന സന്ദേശം.
കണികാ പരീക്ഷണം - ലൂക്കയിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങൾ വായിക്കാം